മസ്‌കറ്റ്: യുണൈറ്റഡ് ഒമാൻ സ്കൈ ഗ്രൂപ്പിൻ്റെ ഭാഗമായ മസ്‌കറ്റ് സ്കൈ ലൈറ്റിംഗ് പുതിയ ഷോറൂം റൂവി ഹോണ്ട റോഡിൽ പ്രവർത്തനം ആരംഭിച്ചു. ലൈറ്റിംഗ് സൊല്യൂഷനുകൾക്ക് മാത്രമായുള്ള ഷോറൂം മസ്‌കത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ബോർഡ് അംഗം ഹമദ് അൽ വുഹൈബി ഉൽഘാടനം ചെയ്തു.

ഏകദേശം 1,500 ചതുരശ്ര മീറ്ററിൽ ക്രമീകരിച്ചിരിക്കുന്ന, അത്യാധുനിക ഷോ റൂമിൽ എല്ലാതരത്തിലുമുള്ള ലൈറ്റിംഗ് സൊല്യൂഷനുകളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്നും മാത്രമല്ല മറ്റിടങ്ങളിൽ നിന്നുമുള്ള മിക്ക മികച്ച ബ്രാൻഡുകളും ഷോറൂമിൽ ലഭ്യമാണെന്ന് പ്രൊമോട്ടർമാർ പറയുന്നു.

പുതിയതും നിലവിലുള്ളതുമായ കെട്ടിടങ്ങൾക്ക് എല്ലാ ലൈറ്റിംഗ് ആവശ്യകതകളും നിറവേറ്റാൻ സാധിക്കുന്ന തരത്തിലുള്ള ആദ്യത്തെ ഷോറൂം തുറന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന്  സ്കൈ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി സി ഷബീർ പറഞ്ഞു.ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്.

തങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചികൾക്കും മുൻഗണനകൾക്കും അനുസരിച്ച്  നിർമ്മിച്ച ലൈറ്റുകളും ലൈറ്റിംഗ് സൊല്യൂഷനുകളും നൽകുന്നുവെന്നതാണ് തങ്ങളെ വ്യത്യസ്തമാക്കുന്നത് . കൂടാതെ സമ്പൂർണ്ണ കെട്ടിട നിർമ്മാണ സാമഗ്രികൾ, മറ്റ് നിർമ്മാണ സാമഗ്രികൾ, റിയൽ എസ്റ്റേറ്റ്, ഇലക്ട്രിക്കൽ, സിസിടിവി സൊല്യൂഷനുകൾ എന്നിങ്ങനെ യുള്ള സേവനങ്ങൾ നൽകുന്ന തങ്ങളുടെ മറ്റ് ഷോറൂമുകളും വിജയകരമായി പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യുണൈറ്റഡ് ഒമാൻ സ്കൈ ഗ്രൂപ്പിൻ്റെ മറ്റ് ബിസിനസ്സ് വെർട്ടിക്കലുകളിൽ ഉപകരണങ്ങൾ, പെയിൻ്റ് ഉൽപ്പന്നങ്ങൾ, മരം, ജോയിൻ്റി ഇൻ്റീരിയർ ഫിറ്റ്ഔട്ടുകൾ, ഡിജിറ്റൽ ഓഫ്‌സെറ്റ് പ്രിൻ്റിംഗ്, റെസ്റ്റോറൻ്റ്, ബേക്കറി മേഖലകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ഇവ കൂടാതെ ഏഷ്യൻ പെയിൻ്റ്‌സിൻ്റെ ഒമാനിലെ അംഗീകൃത ഡീലർ കൂടിയാണ് ഈ ഗ്രൂപ്പ്‌.

രാജ്യത്തെ നിർമ്മാണ മേഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗ്രൂപ്പിൻ്റെ കൺസെപ്റ്റ് ബിൽഡിംഗ് മെറ്റീരിയലുകളുടെ ഔട്ട്‌ലെറ്റ് ‘സൂഖ്’ കഴിഞ്ഞ വർഷം തുറന്നിരുന്നു

കഴിഞ്ഞ 10 വർഷമായി കെട്ടിട നിർമ്മാണ സാമഗ്രി വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒമാൻ ആസ്ഥാനമായുള്ള കമ്പനിയാണ് സ്കൈ ഗ്രൂപ്പ്. പ്രാദേശിക വിപണിയിൽ ജനപ്രീതി നേടിയ സ്കൈ ഒമാൻ എന്ന പേരിൽ നിർമ്മാണ സാമഗ്രികളുടെ സ്വന്തം ബ്രാൻഡിൽ കമ്പനി അറിയപ്പെടുന്നു.

കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ച പി.സി.ഷബീർ എന്ന യുവസംരംഭകനാണ് സ്കൈ ഗ്രൂപ്പിൻ്റെ ഉടമ. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശിക വിപണിയിൽ ശക്തമായ സാന്നിധ്യം സ്ഥാപിക്കാനും ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കമ്പനിക്ക് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *