മസ്കറ്റ് :മസ്കത്ത് ടൂർ ഓഫ് ഒമാൻ്റെ ഭാ ഗമായുള്ള മസ്‌കത്ത് ക്ലാസിക് സൈക്ലിംഗ് മത്സരം ഇന്ന് നടക്കും. രണ്ടാമത് എഡിഷൻ മസ്കത്ത് ക്ലാസികിനാണ് ഇന്ന് നഗരം വേദിയാകുന്നത്. 174.3 കിലോമീറ്ററാണ് മത്സര ദൂരം. അൽ മൗജ് മസ്‌കത്തിൽ നിന്ന് ആരംഭിച്ച് അൽ ബുസ്ലാ നിൽ സമാപിക്കും. സീബ്, മബേല ബ്രിഡ്‌ജ്, റുസൈൽ – നിസ്‌വ റോഡ്, ആമിറാത്ത് തുടങ്ങിയ റൂട്ടിലൂടെ കടന്നു പോകും. ഒമാൻ ടീം ഉൾപ്പെടെ 17 സംഘങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സാംസ്‌കാരിക, കായികയ, യുവജന മന്ത്രാല യമാണ് മസ്കത്ത് ക്ലാസിക് സം ഘാടകർ. രാവിലെ 11 മണിക്ക് മത്സരം ആരംഭിക്കും.
ടൂർ ഓഫ് ഒമാൻ റേസിൻ്റെ മസ്‌കറ്റ് ക്ലാസിക് സ്റ്റേജിനോട് അനുബന്ധിച്ച് ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റോയൽ ഒമാൻ പോലീസ് – സെക്യൂരിറ്റി റിലേഷൻസ് ആൻ്റ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
റേസ് ട്രാക്കിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിക്കുമെന്ന് അറിയിപ്പിൽ പറയുന്നു . സൈക്ലിംഗ് മത്സരം കടന്നുപോകുന്ന റൂട്ടിൽ അതാത് സമയ ങ്ങ ളി ലാണ് നിയന്ത്രണം.