മസ്കറ്റ് : ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ  ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25  വാർഷിക പൊതുയോഗം  വിജയകരമായി നടന്നു.
   പ്രസിഡണ്ട്  മുരളീധരൻ കൊല്ലാറ യുടെ  അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനിൽ  F P മീഡിയ സ്വാഗതം പറഞ്ഞു.
  AKPA  സംസ്ഥാന പ്രസിഡണ്ട് A. C. ജോൺസൺ ഉദ്ഘാടനവും,ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി ആശംസ പ്രസംഗവും നടത്തി  (ഓൺലൈനിൽ).
പുരുഷൻ ഹണിമംഗലം  മുഖ്യപ്രഭാഷണം നടത്തി.
     ജോയിന്റ് സെക്രട്ടറി ബാബു. പി.മുതുതല   പ്രവർത്തന റിപ്പോർട്ടും     , ട്രഷറർ ജോസ് മൂലൻ ദേവസി  സാമ്പത്തി റിപ്പോർട്ടും അവതരിപ്പിച്ചു.
റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് സെക്രട്ടറി സുനിൽ F P മീഡിയ മറുപടി പറഞ്ഞു.
   പുതിയ ഭാരവാഹികളായി
പ്രസിഡണ്ട്  മുരളിധരൻ കൊല്ലാറ , സെക്രട്ടറി  സുനിൽ   F P മീഡിയ, ട്രഷറർ  ജോസ് മൂലൻ ദേവസി, ഉൾപ്പെട്ട  17 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു .
   കണ്ണൻ (ശരത് സജീവ് ), എബിൻ അഗസ്റ്റിൻ , രാജേഷ് കുമാർ , വിനീത് ധർമ്മടം, ഉണ്ണി (വിജയകുമാർ )എന്നിവർ ആശംസ പ്രസംഗം നടത്തി.
വൈസ് പ്രസിഡണ്ട് ഷജിൽ കുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *