മസ്കറ്റ്: ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ സീബ് സൂക്കിലെ അഗ്നിബാധ മേഖലകളിൽ ലോക കേരള സഭാഗവും, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡ് അംഗവുമായ വിൽസൺ ജോർജ് സന്ദർശനം നടത്തി.

മലയാളികൾ ഉൾപ്പെടെയുള്ള നിരവധി സാധാരണക്കാരുടെ കടകൾ ആണ് അഗ്നിക്കിരയായത്, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്,
കച്ചവടത്തിനായി കരുതിയ സാധന സാമഗ്രികൾ ആണ് അഗ്നി വിഴുങ്ങിയത്.

ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ തങ്ങൾക്കു വന്ന സമ്പത്തിക നഷ്ടത്തിൽ ദുരിതത്തിലായിരിക്കുകയാണ് സൂക്കിൽ കച്ചവടം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ.

സ്ഥലം സന്ദർശിച്ച വിൽസൺ ജോർജജ് അവരുമായി ആശയവിനിമയം നടത്തുകയും, അവരുടെ പ്രശ്ങ്ങൾ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും
കച്ചവടക്കാർക്ക് ഉറപ്പുനൽകുകയും ചെയ്തു.

അദ്ദേഹത്തോടൊപ്പം മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, കേരളവിങ്ങ് വെൽഫെയർ സെക്രട്ടറി നൗഫൽ പുനത്തിൽ
എന്നിവരും ഒമാൻ സീബ് മേഖലയിലെ സാമൂഹ്യ പ്രവർത്തകരും ഉണ്ടായിരുന്നു.

സീബ് സൂക്കിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഇരുപതോളം കടകൾ കത്തി നശിച്ചിരുന്നു. ആൾ അപായം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *