മസ്കറ്റ് ||
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകർക്ക് ‘നവീൻ ആഷർ-കാസി അവാർഡ് ഫോർ എക്സലൻസ് ഫോർ ടീച്ചിംഗ്’ സമ്മാനിച്ചു. ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ആണ് അവാർഡ് ഏർപ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലായി നിരവധി അധ്യാപകർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി . ഇന്ത്യൻ സ്കൂൾ ബൗഷറിൽ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഫൈസൽ അബ്ദുല്ല അൽ റവാസ് മുഖ്യാതിഥിയായി പങ്കെടുത്തു. മസ്‌കറ്റ് ഒമാൻ ഡെന്റൽ കോളേജ് ഡീൻ പ്രൊഫസർ നുതയ്‌ല അൽ ഹാർത്തി വിശിഷ്ട അതിഥിയുമാ മുഖ്യ പ്രഭാഷകനുമായിരുന്നു. ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. . കിന്റർഗാർട്ടൻ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ അധ്യാപിക ശ്രീമതി സാഹിദ ഫായിസ് പാർക്കർ ,ഇന്ത്യൻ സ്കൂൾ അൽ മബേല യിലെ അധ്യാപിക ശ്രീമതി ആശ ഫയാസ് സേട്ട് എന്നിവർക്കാണ് അവാർഡ്. പ്രൈമറി സ്കൂൾ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ സ്കൂൾ അൽ മബേലയിലെ ശ്രീമതി ഡെൽഫി ഉമേഷ്, ശ്രീമതി റസിയ സി.എ. എന്നിവരും മിഡിൽ സ്കൂൾ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ മബേല യിലെ പ്രദീപ് രാമസ്വാമിയും , ഇന്ത്യൻ സ്കൂൾ സൂർ ലെ ശ്രീമതി പാർവതി ബാബുവും , സീനിയർ സ്കൂൾ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ സോഹാർ ലെ ശ്രീമതി ഇന്ദിര സുകുമാരൻ , ഇന്ത്യൻ സ്കൂൾ നിസ്വ യിലെ ശ്രീമതി അമ്പിളി സുന്ദരേശൻ കോ-സ്കോളാസ്റ്റിക് വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ മബേല യിലെ ശ്രീമതി സുമിത്ര ബഡോണി,ഇന്ത്യൻ സ്കൂൾ മസ്‌കറ്റ് ലെ ശ്രീ യെൽഡോ ടി. ഔസേഫ് എന്നിവരും അവാർഡിന് അർഹരായി.
കൂടാതെ, വിവിധ വിഭാഗങ്ങളിലായി മുപ്പത്തിമൂന്ന് അധ്യാപകർക്ക് വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള അംഗീകാര സർട്ടിഫിക്കറ്റ് നൽകി. ഇന്ത്യൻ സ്‌കൂൾ ഇബ്രി പ്രിൻസിപ്പൽ ശ്രീ സുരേഷ് വി എസ്, ഇന്ത്യൻ സ്‌കൂൾ ബുറൈമി പ്രിൻസിപ്പൽ ശ്രീ ശാന്ത കുമാർ ദാസരി എന്നിവർ അതാത് സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരായി ദീർഘകാലം സേവനമനുഷ്ഠിച്ചതിന് അംഗീകാരം നേടി. സുവോളജിയിലെ ഗവേഷണത്തിന് പി.എച്ച്.ഡി നേടിയതിന് സോഹാർ ഇന്ത്യൻ സ്‌കൂളിലെ ഡോ.അൽക്ക സിംഗിനെയും അനുമോദിച്ചു..
അധ്യാപനവും പഠനവും കൂടുതൽ സംവേദനാത്മകവും രസകരവുമാക്കുന്നതിനായി അധ്യാപകർ രൂപകല്പന ചെയ്ത പഠനോപകരണങ്ങൾ പ്രദർശിപ്പിക്കുന്ന മത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി
ഡിജിറ്റൽ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ബൗഷറിലേ ശ്രീമതി അംബിക പത്മനാഭൻ , ഇന്ത്യൻ സ്കൂൾ മസ്‌കറ്റ് ലെ ശ്രീമതി എംവിഎസ്ആർ സോമയാജുലു ,ഇന്ത്യൻ സ്കൂൾ അൽ മബേല യിലെ ശ്രീമതി കവിത അശോകൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി; ഫിസിക്കൽ ക്രാഫ്റ്റ് ചെയ്ത അധ്യാപന പഠന സാമഗ്രികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ജാലാൻ ലെ ശ്രീമതി സന്ധ്യ രാകേഷ് , ഇന്ത്യൻ സ്കൂൾ അൽ മബേല യിലെ ശ്രീമതി സൗമി സജി , ഇന്ത്യൻ സ്കൂൾ സോഹാർ ലെ ശ്രീമതി ജെ ഇൻഫൻസി ജെർമില റാണി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അവാർഡ് രക്ഷാധികാരികളായ കിരൺ ആഷറും കുടുംബവും പരിപാടിയിൽ പങ്കെടുത്തു. ഷെയ്ഖ് അനിൽ ഖിംജി, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീമതി റീന ജെയിൻ, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ശ്രീ. ഷമീർ പി.ടി.കെ., ഇന്ത്യൻ സ്‌കൂൾ ഒമാൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ. മുൻ ചെയർപേഴ്സൺമാരായ ശ്രീ. യൂസഫ് നൽവാല, ശ്രീ. സന്ദീപ് അറോറ; , പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർച്ചയായി പത്താം വർഷവും അവാർഡ് പരിപാടി സംഘടിപ്പിക്കുന്നതിൽ ഉദാരമായ പിന്തുണ നൽകിയ ശ്രീ കിരൺ ആഷറിനും കുടുംബത്തിനും ചെയർമാൻ ശിവകുമാർ മാണിക്കം നന്ദി പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ബൗഷറിലെ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയും അരങ്ങേറി ഇന്ത്യൻ സ്‌കൂൾ ബൗഷർ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷൺമുഖം പുരുഷോത്തമൻ നന്ദി പറഞ്ഞു.