മസ്‌കറ്റ് : 74 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഒമാനിലെ എട്ട് കേന്ദ്രങ്ങളില്‍ രാജ്പഥ് എന്ന പേരില്‍ റിപ്പബ്ലിക് വിചാരം പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തെ ചരിത്ര നാമങ്ങളെയും നിര്‍മ്മിതികളേയും മായ്ച്ചു കളയുകയും, ഭരണ ഘടന അനുഛേദങ്ങള്‍ കീഴ്‌മേല്‍ മറിയുകയും ചെയ്യുന്ന ഭരണ കൂടവും ഇതിനെല്ലാം മൗനിയാവുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തേയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യബോധവും വര്‍ധിപ്പിക്കുന്നതിനാണ് രാജ്പഥ് സംഘടിപ്പിക്കുന്നതെന്ന് കലാലയം ക്ലസ്റ്റര്‍ ഭാരവാഹികളായ ഖാസിം മഞ്ചേശ്വരം, അര്‍ഷാദ് മുക്കോളി എന്നിവര്‍ അറിയിച്ചു.