സൂർ: സൂറിൽ നാൽപത് വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന സൂർ കേരള മുസ് ലിം ജമാഅത്തിൻ്റെ നാൽപതാം വാർഷിക സമ്മേളനം (റൂബി ജൂബിലി) വെള്ളിയാഴ്ച സൂർ മുസ്ഫയ്യ മജ്ലിസ് അൽ ഫവാരിസ് ഓഡിറ്റോറിയത്തിൽ ബഹു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ് റി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും, സൂറിൽ നാൽപത് വർഷക്കാലം പ്രവാസികളായവരെയും വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ വിദ്യാർത്ഥികളെയും പരിപാടിയിൽ ആദരിക്കും. സ്വദേശികളും വിദേശികളും സമൂപ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.