മസ്കറ്റ്: ഒമാനിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗ്ഗനൈസേഷൻ സംഘടിപ്പിച്ച “ഹൃദയപൂർവ്വം തശ്ശൂർ 2024” മെഗാ ഇവന്റ്‌ റൂവി അൽഫലജ്‌ ഗ്രാൻറ് ഹാളിൽ വെച്ച്‌ വിപുലമായ പരിപാടികളോടെ നടത്തി.

മൂന്നാഴ്ച്ച നീണ്ടു നിന്ന പരിപാടികളാണു വെള്ളിയാഴ്ച്ച സമാപിച്ചത്‌.

താലപ്പൊലിയുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക്‌ ആനയിച്ചു. തുടർന്ന് ഒമാൻ തൃശ്ശൂർ ഓർഗ്ഗനൈസേഷൻ പ്രസിഡൻറ് നസീർ തിരുവത്രയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം തൃശ്ശൂർ എം.പി. ശ്രീ: ടി.എൻ പ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഒമാൻ തൃശ്ശൂർ ഓർഗ്ഗനൈസേഷന്റെ പ്രസക്തിയെ കുറിച്ചും, സംഘടന മാതൃകാ പരമായ പ്രവർത്തനങ്ങൾ കൊണ്ട്‌ സമൂഹത്തിനു കൈതാങ്ങായി എന്നും ഉണ്ടാവണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.പി. ശ്രീ: ടി.എൻ പ്രതാപൻ പറഞ്ഞു.

ബഡ്ജറ്റ്‌ സമ്മേളന കാലമായതിനാൽ നേരിട്ട്‌ പങ്കെടുക്കാൻ കഴിയാതിരുന്ന റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈൻ വഴി സദസ്സിനോട്‌ സംസാരിച്ചു. കൂട്ടായ്മയുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും, കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ പ്രതിബദ്ധതയെ കുറിച്ച്‌ ഓർമ്മപ്പെടുത്തി കൊണ്ടുള്ള അദ്ദേഹത്തിന്റെ സന്ദേശവും കൈമാറി.

ഒമാനിലെ പ്രമുഖ വ്യവസായിയും തൃശ്ശൂർ ജില്ലക്കാരനുമായ എം ഫാർ പി.മുഹമ്മദാലി താൻ പിന്നിട്ട വഴികളും, അനുഭവങ്ങളും സദ്ദസ്സുമായി പങ്ക്‌ വെച്ചു.

സാസ്കാരിക സമ്മേളനത്തിൽ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ഭാവി പരിപാടികളായ വിദ്യഭ്യാസ സ്കോളർഷിപ്പ്‌, ഭവന നിർമാണ സഹായ പദ്ധതികൾ തുടങ്ങിയവയെ കുറിച്ച് പ്രസിഡന്റ് ശ്രീ നസീർതിരുവത്ര പ്രഖ്യാപിച്ചു.

പ്രമുഖ വ്യവസായി ബദറുദ്ധീൻ അന്തികാട്‌, മുൻ പ്രസിഡന്റ്‌ നജീബ്‌ കെ മൊയ്തീൻ, സംഘടനാ സ്‌ഥാപക അംഗം സിദ്ധീഖ്‌ കുഴിങ്ങര എന്നിവർ ആശംസ അറിയിച്ചു.

പ്രോഗ്രാം കൺവീനർ ജയശങ്കർ പാലിശ്ശേരി സ്വാഗതവും
സെക്രട്ടറി അഷ്റഫ്‌ വാടാനപള്ളി സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ സദ്ദസ്സിനു മുന്നിൽ അവതരിപ്പിച്ചു. ട്രഷറർ വാസുദേവൻ തളിയാറ നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് കലാഭവൻ നവാസും സംഘവും ചേർന്ന് നടത്തിയ സംഗീത, നൃത്ത, ഹാസ്യ പരിപാടിയും, നിയാസ്‌ കണ്ണൂരിന്റെ മാജിക്ക്‌ ഷോയും സദസ്സിന്റെ മനം നിറച്ചു.

ജനപങ്കാളിത്തം കൊണ്ട്‌ ഏറെ ശ്രദ്ധേയമായ പരിപാടി വരും വർഷങ്ങളിൽ ഇതിലും മികവോടെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *