മസ്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന “ഹൃദയപൂർവ്വം തൃശ്ശൂർ 2024” ഭാഗമായി കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നടന്ന സ്പോർട്സ് ഡേ, കുടുംബ സംഗമം എന്നിവയുടെ തുടർച്ചയായി നടത്തുന്ന മെഗാ ഇവന്റ് 2024 ജനുവരി 19 വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിമുതൽ മസ്‌കറ്റ് റൂവി അൽ ഫലാജ് ഗ്രാന്റ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളൾ അറിയിച്ചു.

“ഹൃദയപൂർവ്വം തൃശ്ശൂർ 2024” മെഗാ ഇവന്റ് കേരള റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം നിർവഹിക്കും തൃശ്ശൂർ എം.പി ശ്രീ ടി.എൻ പ്രതാപൻ മുഖ്യ അതിഥിയായിരിക്കും എം ഫാർ ഗ്രൂപ്പ് ചെയർമാൻ ഡോ. പി മുഹമ്മദാലിയും ചടങ്ങിൽ പങ്കെടുക്കും, മസ്ക്കറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കുന്നതായിരിക്കും.

തുടർന്ന് കലാഭവൻ നവാസും സംഘവും അവതരിപ്പിക്കുന്ന “കോമഡി ഗഡീസ് ഇൻ ഒമാൻ” ഷോയും നടക്കുമെന്ന് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡണ്ട് നസീർ തിരുവത്ര, സെക്രട്ടറി അഷ്‌റഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയറ, പ്രോഗ്രാം കൺവീനർ ജയശങ്കർ പാലിശ്ശേരി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *