മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബേല ഏരിയാ കമ്മറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി ബിരിയാണി ഫിയസ്റ്റ 2023 എന്ന പേരിൽ ചിക്കൻ ബിരിയാണി പാചക മത്സരം സംഘടിപ്പിക്കുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബർ 29 വെള്ളിയാഴ്ച മബേലയിൽ വച്ച് നടക്കുന്ന മത്സരത്തിൽ ഒമാനിലെ എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരം ലഭിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. പാചക മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പേര് രെജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ഫോൺ നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടാമെന്ന് മബേല കെഎംസിസി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
വാട്സാപ്പ് വഴി ബന്ധപ്പെടേണ്ട നമ്പർ : 78922441