മസ്കറ്റ് : ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ” മക്ക ഹൈപ്പർ മാർക്കറ്റ് ” മുപ്പത്തിയൊന്നാം വാർഷികത്തോട് അനുബന്ധിച് ഉപഭോക്താക്കൾക്കായി ” സ്ക്രാച്ച് ആൻഡ് വിൻ ” സമ്മാന പദ്ധതി ഒരുക്കുന്നു . ഡിസംബർ 21 മുതൽ 31 വരെ പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന , അതോടൊപ്പം പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ഉറപ്പു നൽകുന്ന ” സ്ക്രാച് ആൻഡ് വിൻ ” ഒമാനിലെ ” മക്ക ഹൈപ്പർ മാർക്കറ്റിന്റെ ” മുപ്പത്തിയൊന്ന് ശാഖകളിലും ലഭ്യമായിരിക്കും . സാധാരണ സ്ക്രാച് ആൻഡ് വിൻ മത്സരങ്ങളിൽ കാണാറുള്ള ” നന്ദി വീണ്ടും ശ്രമിക്കുക ” എന്ന രീതി ഈ സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല അതിനാൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ഉറപ്പായിരിക്കും . ഐ ഫോൺ 15 പ്രൊ ‘ വാഷിംഗ് മെഷീൻ , ടെലിവിഷൻ , ലാപ്ടോപ്പ് , മൊബൈൽ ഫോൺ , മിക്സർ ഗ്രൈൻഡർ , എയർ ഫ്രയർ തുടങ്ങി നിരവധി ആകർഷണങ്ങളായ സമ്മാനങ്ങൾ ആണ് ഇതിൽ ഒരിക്കിയിട്ടുള്ളത് . പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മാന മേളയിൽ എല്ലാ ശാഖകളിലും ആയി നാല് ലക്ഷത്തിലധികം സമ്മാനങ്ങൾ വിതരണം ചെയ്യും . ഡിസംബർ 21 മുതൽ മക്ക ഹൈപ്പർ മാർക്കറ്റിന്റെ ഏത് ശാഖയിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഓരോ പത്തു റിയാലിനും ഓരോ കൂപ്പൺ വീതമാണ് ഉപഭോക്താവിന് ലഭിക്കുക , ബിൽ ലഭിച്ച ഉടൻ തന്നെ കൂപ്പണും അപ്പോൾ തന്നെ സമ്മാനവും ലഭിക്കും . ഒമാനിൽ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ഉപഭോക്താക്കൾക്കു മികച്ച ഉൽപ്പന്നങ്ങളും , സേവനങ്ങളും , മിതമായ വിലയുമാണ് നൽകുന്നത് അതോടൊപ്പം ഉപഭോക്താൾക്കായി മികച്ച സമ്മാനങ്ങളും വിശേഷ അവസരങ്ങളിൽ നൽകാറുണ്ട് . എന്നാൽ മുപ്പത്തിയൊന്നാം വാർഷികത്തിൽ തികച്ചും വ്യത്യസ്‍തമായ സമ്മാന പദ്ധതി ഒരുക്കണമെന്ന മാനേജ്‌മന്റ് തീരുമാനത്തെ തുടർന്നാണ് , എല്ലാവർക്കും സമ്മാനം ഉറപ്പു നൽകുന്ന ” സ്ക്രാച് ആൻഡ് വിൻ ” സമ്മാന പദ്ധതി ഒരുക്കുന്നത് . 1992 ൽ ഒമാനിലെ തർമ്മത്തിൽ പ്രവർത്തനം ആരംഭിച്ച മക്ക ഹൈപ്പർ മാർക്കറ്റിന് ഒമാനിൽ മുപ്പത്തിയൊന്നും , സൗദി അറേബ്യയിൽ അഞ്ചും, ഇന്ത്യയിൽ ഒന്നും ശാഖകൾ ഉണ്ട് . സമീപ ഭാവിയിൽ തന്നെ ഒമാനിലും , മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടുതൽ ശാഖകൾ ആരംഭിക്കുമെന്നും , കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം തങ്ങളിൽ അർപ്പിച്ച വിശ്വാസം , നൽകിവരുന്ന സഹകരണം എന്നിവ തുടർന്നുള്ള നാളുകളിലും തുടരണമെന്ന് മാനേജ്‌മന്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു . മാനേജിങ് ഡയറക്ക്ടർ മമ്മൂട്ടി , ഡയറക്ടർ സൈഫ് മുഹമ്മദ് അബ്ദുള്ള അൽ നുമാനി ,എക്സിക്യു്ട്ടീവ് ഡയറക്ക്ടർ സിനാൻ മുഹമ്മദ് എന്നിവർക്ക് പുറമെ സലിം വി സജിത്ത് ,രമേഷ് പാറോൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *