നിസ്‌വ: നിസ്‌വ ഇന്ത്യൻ അസോസിയേഷനും അൽ ജദീദ് എക്സ്ചേഞ്ചും സംയുക്തമായി ചേർന്ന് മെഡിക്കൽ ക്യാമ്പും ബ്ലഡ് ഡൊണേഷനും സംഘടിപ്പിച്ചു. 2023 ഡിസംബർ 15 വെള്ളിയാഴ്ച നിസ്‌വയിലെ കർഷ ഇൻഡസ്ട്രിയൽ ഏരിയയിൽ വച്ച് നടന്ന ക്യാമ്പിൽ നിസ്‌വ ഗവൺമെന്റ് ഹോസ്പിറ്റലും ബദർ അൽസാമ ഹോസ്പിറ്റലും പങ്കാളികളായി.
മസ്കറ്റിൽ നിന്ന് സായി ഗ്രൂപ്പും സജീവമായി പങ്കെടുത്തു. ഒമാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി പല രാജ്യങ്ങളിൽ നിന്നുള്ള നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.
അൽ ജദീദ് എക്സ്ചേഞ്ചിന്റെ ഭാഗത്തുനിന്നും അനൂപ് കോവയിൽ, ഗിരീഷ് എന്നിവർ പങ്കെടുത്തു.
നിസ്‌വയുടെ സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന നിസ്‌വ ഇന്ത്യൻ അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇനിയും നല്ല നല്ല പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഗോപകുമാർ വേലായുധൻ, സുനിൽ പൊന്നാനി, റെജി ആറ്റിങ്ങൽ, മധു പൊന്നാനി, രാധാകൃഷ്ണൻ കർഷ, നൗഫൽ, പ്രഭാകരൻ, അനിൽ വർഗീസ്, സുജേഷ്, സന്ദീപ്, സാദിഖ്, അമീർ വലിയവളപ്പിൽ, മോഹനൻ, ശോഭന ശശികുമാർ, ഡിമ്പിൾ മധു, ബാലചന്ദ്രൻ പിള്ള, മണി ബാലചന്ദ്രൻ, രഞ്ജു ചന്ദ്രൻ, ജിന്റോ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.