സലാല ||
അപ്രതീക്ഷിത മഴയിൽ നനഞു കുളിച്ചു ദോഫാർ. സലാലയടക്കം ഗവര്ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മുൻകൂർ മുന്നറിയിപ്പ് നൽകാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാൻ കാലാവസ്ഥാ വിഭാഗം ജനറൽ ഡയറക്ടർ. കനത്ത മഴയിൽ വാദികൾ ഒഴുകി. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സലാല ഉൾപ്പെടെ ദോഫാർ ഗവര്ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയെ ക്കുറിച്ച് യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. . ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിയോടെ തുടങ്ങിയ മഴ രണ്ടര മണിക്കൂറോളം തുടർച്ചയായി പെയ്തു. വിവിധ സ്ഥലങ്ങളിലായി എഴുപത്തി മൂന്നു മില്ലീമീറ്ററോളം മഴ ലഭിച്ചു. കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് പലയിടങ്ങളിലും ഗതാഗത തടസ്സം സൃഷ്ടിച്ചു. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദോഫാറിന്റെ ഗവര്ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്​ച പെയ്ത മഴയെക്കുറിച്ച് മുൻകൂർ മുന്നറിയിപ്പ് നൽകാത്തതിൽ പൗരന്മാരോടും താമസക്കാരോടും ക്ഷമ ചോദിക്കുന്നതായി ഒമാൻ കാലാവസ്ഥാ വിഭാഗം ജനറൽ ഡയറക്ടർ അബ്ദുല്ല അൽ ഖദൂരി പറഞ്ഞു. വ്യാഴാഴ്ച ന്യൂനമർദ്ദം അവസാനിച്ചതിനാൽ ഇത്രയും കനത്തതും ശക്തവുമായ മഴയുടെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളിൽ നിന്നും തങ്ങൾക്ക് ലഭിച്ച എല്ലാ അഭിപ്രായ നിർദ്ദേശങ്ങളും മുഖവിലക്കെടുത്തു കൊണ്ട് മുന്നോട്ടുള്ള നീക്കങ്ങൾ മികച്ചതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ താപ നിലയിൽ നല്ല രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *