മസ്കറ്റ്

പുതിയ തട്ടിപ്പ് രീതികളെ കുറിച്ച മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. തൊഴിൽ അവസരങ്ങൾ ഉണ്ടെന്നും ഓൺലൈൻ വ്യവസായത്തിന് അവസരം നൽകുമെന്ന് കാണിച്ചു വരുന്ന തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. പണം ആവശ്യപ്പെട്ടുകൊണ്ടു ള്ള എസ് എം എസുകളാണ് പലർക്കും ലഭിക്കുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോ ന്നിയാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും റോയൽ ഒമാൻ  പോലീസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *