മസ്കറ്റ്: ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി.
പുതിയകാവ് മുളം പറമ്പില്‍ മൂസഹാജിയുടെ മകന് മുഹാജിര്‍ (62) ആണ് മരണപ്പെട്ടത്. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം.
വര്‍ഷങ്ങളോളം മസ്കറ്റ് റൂവി ഹൈസ്ട്രീറ്റില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തിയിരുന്നു.
ഭാര്യ: ആരിഫ.
മക്കള്‍: നാസ്ലി, അബ്ദുര്‍റഹ്മാന്‍.
സഹോദരന്: ഹുസൈന് (മസ്കത്ത് ചോക്കോ നട്സ്).
ഇന്ന് രാവിലെ 10.30ന് പുതിയകാവ് മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.