മസ്കറ്റ് : ബോഷർ കപ്പ് അഞ്ചാം എഡിഷൻ ഫുട്ബോൾ ടീമുകളുടെ ഗ്രൂപ്പ് നിർണയ ഡ്രോ 10/11/23 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് മസ്ക്കറ്റിലുള്ള ഫോർ സ്ക്വയർ റെസ്റ്റോറൻ്റ് ഹാളിൽ വച്ചു നടന്നു. ഒമാൻ മലയാളം മിഷൻ സെക്രട്ടറി ശ്രീ അനു ചന്ദ്രൻ ഉത്ഘാടനം ചെയ്തു. ,
ശ്രീ.ബിജോയ് പാറാട്ട് അദ്ധ്യക്ഷത വഹിച്ചു. സമൂഹ്യ പ്രവർത്തകരായ ശ്രീ. റിയാസ് അമ്പലവൻ, ശ്രീ. കെ.വി.വിജയൻ എന്നിവർ ആശംസകൾ നേർന്നു.
ശ്രീ.വിജയൻ കരുമാണ്ടി സ്വാഗതവും
ശ്രീ. സന്തോഷ് എരിഞ്ഞേരി നന്ദിയും രേഖപ്പെടുത്തി.

കഴിഞ്ഞ നാലു പ്രാവശ്യവും ആവേശകരമായി പര്യവസാനിച്ച ബൗഷർ ഫുട്ബോൾ കപ്പിന്റെ അഞ്ചാമത്തെ എഡിഷനാണ് നവംബർ 17ാം തിയ്യതി നടക്കാൻ പോകുന്നത്.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഈ ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി പ്രശസ്ത ഫുട്ബോൾ താരം ശ്രീ.സി.കെ വിനീത് നാട്ടിൽ നിന്നും എത്തിച്ചേരുന്നു എന്നതാണ് ഇത്തവണത്തെ ഫുട്ബോൾ മേളയെ ശ്രദ്ധേയമാക്കുന്നത്. മസ്ക്കറ്റിലെ
16 ടീമുകളാണ് ബൗഷർ കപ്പിൽ പങ്കെടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *