ഇന്ന് പലസ്തീൻ ഐക്യദാർഢ്യ സെമിനാർ
സലാല : സലാല കെഎംസിസി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സെമിനാർ സലാല വിമൻസ് ഹാളിൽ വെച്ച് നടക്കും.
വൈകീട്ട് 8.30 ന് ആണ് പരിപാടി ആരംഭിക്കുന്നത്.പ്രമുഖ ചരിത്രകാരനും കോഴിക്കോട് ഗവ. ആട്സ് കോളേജ് ചരിത്ര വിഭാഗം തലവൻ കൂടി ആയ പ്രൊഫ.പി.ജെ വിൽസെൻ്റ് മുഖ്യാതിഥി ആയി ഓൺലൈൻ വഴി പങ്കെടുക്കും.വിവിധ രാഷ്ട്രീയ മത സംഘടന പ്രതിനിധികളും പരിപാടിയിൽ പങ്കുടുക്കുമെന്ന് പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ,ജനറൽ സെക്രട്ടറി ഷബീർ കാലടി,ട്രഷറർ റഷീദ് കല്പറ്റ എന്നിവർ അറിയിച്ചു.