ഒമാനിൽ എണ്ണ, വാതക മേഖലയിൽ സ്വദേശി വത്കരണം ശക്തമാക്കാൻ ആലോചന. വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുന്നതിന് പിന്തുണക്കുന്നതിനായി ചുമതലപ്പെടുത്തിയ ടെക്നിക്കൽ കോഡിനേഷൻ കമ്മറ്റിയുടെ ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് നാസർ അമർ അൽ ഹോസ്നി അധ്യക്ഷത വഹിച്ചു. എണ്ണ , വാതക മേഖലയിലെ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള കമ്മറ്റിയുടെ പങ്കും ഈ മേഖലയിലെ ഒമാനൈസേഷൻ നിരക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങളും യോഗം എടുത്തു പറഞ്ഞു. കാർഷിക മൽസ്യബന്ധന ജലവിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട തൊഴിൽ കണക്കുകളും യോഗത്തിൽ അവലോകനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *