ദോഫാർ ഗവര്‍ണറേറ്റിൽ വന്യ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ നാലുപേരെ അറസ്റ് ചെയ്തതായി ഒമാൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അറേബ്യൻ മാനുകൾ കാട്ടുപക്ഷികൾ തുടങ്ങിയവയെയാണ് വേട്ടയാടിയത്. ദോഫാർ ഗവര്‍ണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.