മസ്‌കറ്റിലെ ബാഡ്മിന്റൺ കളിക്കാരുടെ കൂട്ടായ്മയായ കേരളം സ്മാഷേഴ്സ് റൂവി , സെപ്റ്റംബർ എട്ട് വെള്ളിയാഴ്ച ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു .രാവിലെ ഒൻപതു മണിമുതൽ രാത്രി ഒൻപതു മണിവരെ ഗാല മസ്കറ്റ് ബാഡ്മിന്റൺ കോർട്ടിലാണ് ടൂർണമെന്റ് നടക്കുക എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . ടൂർണമെന്റിന്റെ നാലാം സീസണാണ് ഇപ്പോൾ നടക്കുന്നത് . നാല് വിഭാഗങ്ങളിലായി നോക്ക്ഔട്ട് റൗണ്ടിലാണ്‌ കളികൾ നടക്കുക .ആദ്യ വിഭാഗമായ പ്രീമിയർ വിഭാഗത്തിൽ മസ്‌കറ്റിലെ മുൻനിര താരങ്ങളാണ് ഏറ്റുമുട്ടുക , മെൻസ് ” എ “, മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങൾക്ക് പുറമെ നാല്പത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വെറ്ററൻ വിഭാഗത്തിലും മത്സരങ്ങൾ ഉണ്ട് .ഒമാനിൽ റെസിഡന്റ് കാർഡുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം . വിജയികൾക്ക് ക്യാഷ് അവാർഡും , ട്രോഫിയും ,മറ്റു സമ്മാനങ്ങളും ലഭിക്കും . ഒരാൾക്ക് അഞ്ച് റിയാൽ ആണ് രജിസ്‌ട്രേഷൻ ഫീസ് .ഇതിനോടകം എഴുപതോളം ടീമുകൾ റെജിസ്റ്റർ ചെയ്തതായും , സെപ്റ്റംബർ അഞ്ചിന് രജിസ്‌ട്രേഷൻ അവസാനിക്കുമ്പോൾ നൂറിലേറെ ടീമുകളുടെ പ്രാതിനിത്യം പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു . അധികം താമസിയാതെ തന്നെ ജി,സി,സി രാജ്യങ്ങളിലെ ഏറ്റവും മികച്ച ബാഡ്മിന്റൺ താരങ്ങളെ ഉൾപ്പെടുത്തി ടൂർണമെന്റ് സംഘടിപ്പിക്കുമെന്നും , അതോടൊപ്പം കേരളം സ്മാഷേഴ്സ് റൂവിക്ക് സ്വന്തമായുള്ള ബാഡ്മിന്റൺ കോർട്ടും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു . ടീമിന്റെ ഔദ്യോഗിക ജേഴ്സി അൽ റൂബ ഇലക്ട്രിക്കൽ സർവീസ് എം.ഡി സാംസൺ ചടങ്ങിൽ പ്രകാശനം ചെയ്തു . ഗാലയിലെ ലയാലി റെസ്റ്റാറ്റാന്റിൽ നടന്ന പത്രസമ്മേളനത്തിൽ കേരള സ്മാഷേഴ്സ് റൂവി പ്രസിഡണ്ട് റിയാസ് , വൈസ് പ്രസിഡണ്ട് സക്കറിയ ,സെക്രട്ടറി അജ്നാസ് , ജോയിന്റ് സെക്രട്ടറിമാരായ രാജേഷ്, ഷാനിത് , ട്രെഷറർ ജലീൽ, ടൂർണമെന്റ് കോ ഓർഡിനേറ്റർമാരായ ,എബിൻ, മോനി, ദുൽകിഫിലി എന്നിവരും പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *