മസ്ക്കറ്റ്: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ടും ജാമിഅ വഹബിയ്യ പ്രിൻസിപ്പാളുമായിരുന്ന ശൈഖുനാ കെ അലവി മുസ്ല്യാർ, ജാമിഅ: വഹബിയ്യ സ്വദർ മുദരിസ് ശൈഖുനാ ഉണ്ണി മുഹമ്മദ് മൗലവി എന്നിവരുടെ ആണ്ടനുസ്മരണവും പ്രാർത്ഥനാ സംഗമവും ഗോബ്രയിൽ നടന്നു.
ഐ സി എസ് മസ്കറ്റ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അബ്ദുല്ല വഹബി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. അബുബക്കർ എൻ കെ ഒമ്പതുകണം അദ്യക്ഷത വഹിച്ചു യൂനുസ് വഹബി വലകെട്ട് അനുസ്മരണ പ്രഭാഷണം നടത്തി ജാബിർ എളയടം, സുഹൈൽ കാളികാവ്, ഹാരിസ് വഹബി എളാട്, ആരിഫ് പള്ളിയത്ത്, ശാക്കിർ വഹബി, അബൂബക്കർ തുടി മുട്ടി, ഇസ്മായിൽ കോമത്ത്, വി.ടി.കെ.മുസ്ഥഫ ചേലക്കാട്, സമദ് പള്ളിയത്ത്, തുടങ്ങിയവർ സംസാരിച്ചു .
ആഗതമാകുന്ന റബീഉൽ അവ്വലിൽ ഒരു മാസ മീലാദ് കാമ്പയിൻ നടത്താനും അതിന്റെ ഉദ്ഘാടനം സെപ്തംബർ പതിനഞ്ചിന് സമായിൽ വെച്ചും സമാപനം ഒക്ടോബർ ആദ്യവാരത്തിൽ റുവിയിൽ വെച്ചും നടത്താൻ ഐ.സി.എസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
അയ്യൂബ് പള്ളിയത്ത് സ്വാഗതവും മുഹമ്മദ് ഷാ മടിയൂർ നന്ദിയും പറഞ്ഞു