മസ്‌കത്ത് സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ് ഐ സി) ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ നാല് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷര്‍ഖിയ മേഖല സമ്മേളനം ഇന്നലെ (വ്യാഴം) സൂറിലെ മുസ്ഫയ്യ മജ്‌ലിസ് അല്‍ ഫവാരിസ് ഹാളില്‍ നടന്നു. 18 വെള്ളിയാഴ്ച്ച ആസിമ മേഖല സമ്മേളനം രാത്രി 8.30ന് റുസൈല്‍ അല്‍ മക്കാരിം ഓഡിറ്റോറിയത്തിലും19 ശനിയാഴ്ച ബാത്തിനാ മേഖല സമ്മേളനം രാത്രി ഒമ്പത് മണിക്ക് സഹമിലെ നൂര്‍ ഹാളില്‍ വെച്ചും 20ന് ഞായറാഴ്ച സമാപന സമ്മേളനവും വസതിയ മേഖലാ സമ്മേളനവും രാത്രി ഒമ്പതിന് തര്‍മ്മത്ത് അല്‍ മഹാ ഹാളില്‍ വെച്ചും നടക്കും.
നാല് സമ്മേളനങ്ങളും ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സമ്മേളനങ്ങളില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ സമ്മേളനങ്ങളിലായി സി ഐ സി ഡയറക്ടര്‍ ബോര്‍ഡ് അംഗം ലത്തീഫ് ഉപ്പള, ഷിബ് കോ ചെയര്‍മാന്‍ സി എം നജീബ്, മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് എം ഡി, മുഹമ്മദ് കുട്ടി, കെ എം സി സി മസ്‌കത്ത് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷറഫ് കിണവക്കല്‍, എസ് ഐ സി നാഷനല്‍ കമ്മിറ്റി നേതാക്കളായ അന്‍വര്‍ ഹാജി, യൂസുഫ് മുസ്ല്യാര്‍, ശിഹാബ് ഫൈസി, അബ്ദുശുക്കൂര്‍ ഹാജി, അബ്ദുല്‍ സലാം ഹാജി, മുഹ്‌യുദ്ധീന്‍ മുസ്ല്യാര്‍, മുഹമ്മദലി ഫൈസി, യു കെ ഇമ്പിച്ചാലി മുസ്ല്യാര്‍, മുനീര്‍ ഹാജി, സോ ഹാര്‍, ശിഹാബുദ്ധീന്‍ സൂര്‍, അബു ബക്കര്‍ ഹാജി, മുഹമ്മദലി ഹാജി സീബ്. ഹനീഫ ഹാജി തെന്നല, ശുകൂര്‍ ഹാജി പി ടി എ സഹം, നഹാസ് മുക്കം, അബ്ദുല്‍ സലാം ഹാജി ബര്‍ക്ക സക്കീര്‍ ഫൈസി, ശുഐബ് പാപ്പിനിശേരി, ലുഖ്മാന്‍ കതിരൂര്‍, അഹ്മ്മദ് ശരീഫ് അല്‍ ഹെയ്ല്‍, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍, ശിഹാബ് ഹാജി ആദം, അബ്ബാസ് കെ വി ചെങ്ങരംകുളം, ജലീല്‍ ഹാജി, ഹാഫിള് അബുബക്കര്‍ സിദ്ദീഖ്, ഹാഫിള് ശംസുദ്ധീന്‍, ഫൈസല്‍ ഫൈസി, ആബിദ് മുസ്ല്യാര്‍, ശൈഖ് അബ്ദുറഹിമാന്‍ മുസ്ലാര്‍, സുബൈര്‍ ഫൈസി, ശംസുദ്ദീന്‍ സീബ്, ഷാഹിദ് ഫൈസി, സത്താര്‍ അല്‍ ഇസ്സ , റാഷിദ് ഫൈസി മേല്‍മുറി, ഹാഫിള് റഫീഖ് നിസാമി, അന്‍സാര്‍ ബിദായ, എസ് ഐ സി ഓര്‍ഗനൈസര്‍ കെ എന്‍ എസ് മൗലവി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനത്തില്‍ എസ് കെ എസ് എസ് എഫ് ഒമാന്‍ നാഷനല്‍ അഡ് ഹോക് കമ്മിറ്റി അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും എസ് ഐ സി പ്രതിനിധികള്‍ അറിയിച്ചു. എസ് ഐ സി ആസിമ മേഖല രക്ഷാധികാരി മുഹമ്മദലി ഫൈസി, ആസിമ മേഖല പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാര്‍ സക്കരിയ്യ ഹാജി തളിപ്പറമ്പ്, ആസിമ മേഖല സെക്രട്ടറി സുബൈര്‍ ഫൈസി, മോയിന്‍ ഫൈസി ബൗഷര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *