കഴിഞ്ഞ ആറ് മാസത്തിനിടയിൽ 140 ഒമാനി റിയാലിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഈ നടന്നുവെന്ന് ഒമാൻ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. 2022ലെ ഇതേ കാലയളവിൽ 117 കോടിയുടെ ഇടപാടുകളാണ് നടന്നത്. 2023 ജൂൺ അവസാനത്തോടെ ഇഷ്യൂ ചെയ്ത പ്രോപ്പർട്ടികളുടെ എണ്ണം ഏകദേശം 1,17,870 ആണ്. 1.3 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഓരോ വർഷവും ഇടപാടുകളിൽ വർധന രേഖപ്പെടുതുന്നുണ്ട്. നിയമപരമായ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി ഫീസ് ഇനത്തിൽ ശേഖരിച്ചത് 3.34 കോടി ഒമാനി റിയാൽ ആണ് . 2022 ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 10.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

32,907 കരാറുകളാണ് ഈ ആറ് മാസത്തിനുള്ളിൽ നടന്നത്. വിൽപന കരാർ മൂല്യത്തിൽ 11.1 ശതമാനം കുറവും കരാറുകളുടെ എണ്ണത്തിൽ 8.5 ശതമാനം കുറവും ആണ് രേഖപ്പെടുത്തിയത്. ബാങ്ക്, ബിൽഡിങ് സൊസൈറ്റി ജാമ്യ വ്യവസ്ഥയിലെ കരാറുകളുടെ മൂല്യം 52.6 ശതമാനം വർധിച്ചിട്ടുണ്ട്. 12,062 കരാറുകളിൽനിന്നായി 85.21 കോടി റിയാൽ മൂല്യമുള്ള ഇടപാടുകളാണ് ഓമനിലുടനീളം നടന്നത്.
എക്സ്ചേഞ്ച് കരാറുകളുടെ എണ്ണം 48 ലക്ഷം റിയാൽ മൂല്യമുള്ള 732 എണ്ണമാണ് രേഖപ്പെടുത്തിയത്. ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകിയ പ്രോപ്പർട്ടികളുടെ എണ്ണം 633 ആണെന്നും റിപ്പോർട്ട് പറയുന്നു. റിയൽ എസ്റ്റേറ്റ് മേഖല ഒമാനിൽ ശക്തിപ്പെടുകയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *