ഗൾഫ് മലയാളിയുടെ മനസിന്റെ സ്പന്ദനങ്ങൾ അറിയുന്ന റേഡിയോ – റേഡിയോ കേരളം 1476 എഎം ചിങ്ങം ഒന്നിന് ടെസ്റ്റ് ട്രാൻസ്മിഷൻ തുടങ്ങി

ഗൾഫ് രാജ്യങ്ങളിലെ ഏക മലയാളം എ.എം റേഡിയോ ആയ റേഡിയോ കേരളം 1476 ഒമാനിലും വ്യക്തമായി ലഭിക്കുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ ഏക മലയാളം എ.എം റേഡിയോ ആയ റേഡിയോ കേരളം 1476 എഎം ചിങ്ങം ഒന്നിന് ടെസ്റ്റ് ട്രാൻസ്മിഷൻ തുടങ്ങി. മലയാളികളുടെ പുതുവർഷാരംഭമായ ചിങ്ങം ഒന്നിന് ഗൾഫ് മലയാളികൾക്ക് കൈവന്നത് വാർത്തയുടെയും വിനോദത്തിന്റെയും പുതിയ ഒരു ശ്രവ്യ സംസ്‌കാരമാണ്. അത്തം നാൾ മുതലാണ് റേഡിയോ കേരളം 1476 എഎം പൂർണതോതിൽ പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന റേഡിയോ കേരളം 1476 എഎം സൗദി അറേബ്യ,ഖത്തർ,ബഹ്‌റൈൻ,കുവൈറ്റ്,ഒമാൻ തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും ലഭ്യമാണ്.

വാർത്തയും വിനോദവും ഇഷ്ടപ്പെടുന്ന ഗൾഫ് മലയാളിക്ക് നാടിന്റെ സ്പന്ദനങ്ങളും ഗൃഹാതുര സ്മരണകളും ഒരുപോലെ പകർന്നു നൽകുന്ന ഒരു റേഡിയോ ആകും റേഡിയോ കേരളം 1476 എഎം. കേവലം ഒരു റേഡിയോ എന്നതിനപ്പുറം വിഡിയോ വാർത്തകളും ഓൺലൈൻ സ്ട്രീമിങ്ങും സോഷ്യൽ മീഡിയ കണ്ടന്റും അടക്കം പുതിയ കാലത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊളളുന്ന ഒരു സമഗ്ര മാധ്യമ സംവിധാനമാണ് ഇത്. ഗായകനും ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറുമായ ജി.ശ്രീറാം ആണ് റേഡിയോ കേരളം 1476 എഎം സ്‌റ്റേഷൻ ഹെഡ്.

പ്രമുഖ മാധ്യമപ്രവർത്തകനായ എം.വി.നികേഷ്‌കുമാറാണ് വാർത്താ വിഭാഗത്തെ നയിക്കുന്നത്. റേഡിയോ മാധ്യമ മേഖലയിൽ നീണ്ട പ്രവർത്തന പരിചയമുള്ള പ്രൊഫഷനലുകളാണ് വാർത്താ-വിനോദ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.പ്രിയപ്പെട്ട ഗൾഫ് മലയാളികളുടെ മനസിന്റെ മിടിപ്പുകൾ മനസിലാക്കുന്ന ഒരു റേഡിയോയ്ക്കായി ഇനി കാതോർക്കാം. മിഡിൽ ഈസ്റ്റ് റിപ്പോർട്ടർ എൽഎൽസി സംരംഭം ആയ റേഡിയോ കേരളം 1476 എ.എം ഇതാ എത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *