മസ്കറ്റ് കെഎംസിസി റുസ്താക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഖഇദെ മില്ലത് എക്സലൻസി അവാർഡ് വിതരണവും , കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനം നടത്തിയ കെഎംസിസി ഭാരവാഹികളെ ആദരിക്കുകയും ചെയ്ത ചടങ്ങ് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉദ്ഘാടനം ചെയ്തു.

റുസ്താക്ക് അൽ തൈഫ് ഓഡിറ്റോറിയത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ ജാഫർ മട്ടനൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എ കെ കെ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അഷ്‌റഫ്‌ വയനാട്, ഹുസൈൻ വയനാട്, ലത്തീഫ്, ലുക്മാൻ തർമത്, സക്കീർ തളിപ്പറമ്പ്, പ്രസംഗിച്ചു. റുസ്താക്ക് ഏരിയയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കാണ് മൊമെന്റോ വിതരണം വിതരണം നടത്തിയത്.

ചടങ്ങിന് ഫസൽ കിഴിശേരി, അഷ്‌റഫ്‌ നാദാപുരം, സാദിക്ക് ടി കെ, ഷൗക്കത്തലി, മുൻസിർ, ഹാരിസ് നാദാപുരം, സുഹൈൽ കൈപ്പുറം, നേതൃത്വം നൽകി. ഹക്കീം ചെർപ്പുള്ളശേരി സ്വാഗതവും ഫിറോസ് നിലമ്പൂർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *