ഒമാനിൽ കനത്ത മഴയിൽ റോഡുകൾ തകർന്നു. വാദിയിൽ അകപ്പെട്ട് വിദേശി മരിച്ചു. വാദിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ്​.

വെള്ളം ഉയർന്നതിനെ തുടർന്ന്​ വീട്ടിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

വാദികളുടെ ഒഴുക്കിന്റെ ശക്തിയിൽ റുസ്താഖിലെ വിലായത്ത് വാദി അൽ-സഹ്താനിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗം തകർന്നു, 

രാജ്യത്തെ വിവിധ ഗവർണ​റേറ്റുകളിൽ ശക്​തമായ മഴ തുടരുന്നു. വാദിയിൽ അകപ്പെട്ട്​ വിദേശിയായ ഒരാൾ മരിച്ചു. വെള്ളം കയറിയതിനെ തുടർന്ന്​ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ നിരവധി​​പ്പേരെ സിവിൽ ഡിഫൻസ് ​ആംബുലൻസ്​ അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു.

മസ്കത്തടക്കമുള്ള വിവിധ ഗവർണ​റേറ്റുകളിൽ തുർച്ചയായി പെയ്യുന്ന മഴ കാരണം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വാദികൾ നിറഞ്ഞൊഴുകകയാണ്​. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ജബൽ ശംസ് ഗ്രാമത്തിലെ വാദിയിൽപെട്ടാണ്​ ഏഷ്യൻ വംശജനായ ഒരാൾ മരിച്ചത്​. വാദിയിൽ അകപ്പെട്ട ഇദ്ദേഹത്തിനായി നടത്തിയ തിരച്ചിലിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആബുലൻ അധികൃതർ അറിയിച്ചു.

അതേസമയം, രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്നന്ന്​ കലാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മസ്കത്ത്​, വടക്കകൻ ശർഖിയ, തെക്കൻ ശർഖിയ, ദാഖിലിയ, തെക്ക്​-വടക്ക്​ ബാത്തിന, ബുറൈമി, ദാാഹിറ, അൽവുസ്തൂ ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്​തേക്കും.

കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരി ചൊരിയുക. വിവിധ പ്രദേശങ്ങളിൽ 20-80 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതുയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. ആലിപ്പഴവും വർഷിച്ചേക്കും. മണിക്കൂറിൽ 30-70 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരകാഴ്ചയേയും ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ ഒമാന്‍റെ തീര പ്രദേശങ്ങളിൽ തിരമാല രണ്ട്​ മുതൽ മൂന്നുമീറ്റർവരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ റുസ്താഖിലെ വിലായത്തിലെ താഴ്‌വരകളുടെ ഒഴുക്കിനെ തുടർന്ന് വാദി അൽ-സഹ്താൻ റോഡിന്റെ ഒരു ഭാഗം തകർന്നു.

റോയൽ ഒമാൻ പോലീസ് (ROP) പറഞ്ഞു: “രുസ്താഖിലെ വിലായത്തിലെ വാദി അൽ-സഹ്താനിലേക്കുള്ള റോഡിന്റെ ഒരു ഭാഗം താഴ്‌വരകളുടെ ഒഴുക്കിന്റെ ശക്തിയിൽ തകർന്നു, ദയവായി ശ്രദ്ധിക്കുക.”

Leave a Reply

Your email address will not be published. Required fields are marked *