"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് റുസ്താക്ക് കെഎംസിസി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖഇദെ മില്ലത്ത് എക്സലൻസി അവാർഡ് വിതരണം നടത്തപെടുന്നു.
മക്കളുടെ നേട്ടങ്ങളും വളർച്ചകളും ദൂരെ നിന്ന് കണ്ട് സന്തോഷം കൊള്ളുന്നവരാണ് പ്രവാസികൾ, പലപ്പോഴും അത്തരം സന്തോഷ മുഹൂർത്തങ്ങളിൽ നേരിട്ട് പങ്കുചേരാൻ കഴിയാത്ത സങ്കടമാണ് പ്രവാസി മാതാപിതാക്കൾക്ക് ഉണ്ടാവാറുള്ളത്.
റുസ്താക്ക് കെഎംസിസി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിൽപെട്ട ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് മക്കളുടെ പേരിലുള്ള ഖഇദെ മില്ലത്ത് എക്സലൻസി അവാർഡ് കൈമാറും