അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ സ്വദേശികഴെയും വിദേശികളെയും പ്രാപ്തമാക്കുന്ന ‘നിദ’ ഇലക്ട്രോണിക്ക് ആപ്പുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. ഒറ്റ ക്ലിക്കിലൂടെ ആംബുലൻസ് (എസ്.ഒ.എസ്) സംവിധാനം , ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളിലേക്ക് എത്തുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

സംസാരിക്കാൻ കഴിയാത്തവരെയും കേൾവി വൈകല്യമുള്ള ആളുകളെയുമാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. അപകടങ്ങൾ, പരിക്കുകൾ, നഷ്ടങ്ങൾ, കെട്ടിടങ്ങളും മറ്റും തകർച്ച, തീപിടുത്തങ്ങൾ, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാൻ കഴിയും. ഏറ്റവും അടുത്തുള്ള സിവിൽ ഡിഫൻസ്, ആംബുലൻസ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് മാപ്പും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ മേഖലകളിൽ സുൽത്താനേറ്റ് സാക്ഷ്യംവഹിച്ച ഡിജിറ്റൽ വികസനത്തിന്റെ ചുവടുപിടിച്ചാണ് സിവിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്താനും മികച്ച സേവനങ്ങൾ നൽകാനുമാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *