കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിലക്കിനു ശേഷം ഇത്തവണത്തെ റമദാനില പള്ളികളിലെ തറാവീഹ് പ്രാര്‍ഥന തിരികെ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഒമാനിലെ വിശ്വാസികള്‍. അതോടൊപ്പം വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥനകളും ഇത്തവണ നിയന്ത്രണങ്ങളില്ലാതെ പള്ളികളില്‍ വച്ചു തന്നെ നടത്താനാവുന്നതിന്റെ സന്തോഷവും അവര്‍ക്കുണ്ട്.
സ്വദേശികളും പ്രവാസികളും ഇക്കാര്യത്തിലുള്ള അവരുടെ സന്തോഷം മറച്ചുവയ്ക്കുന്നില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 2020ലെയും 2021ലെയും റമദാനുകളില്‍ ഇവയ്ക്ക് സുപ്രിം കമ്മിറ്റി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പള്ളികളിലും ടെന്റുകളിലും വച്ചുള്ള സമൂഹ നോമ്പു തുറകള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഔദ്യോഗിക വിലക്കു കാരണം നടന്നിരുന്നില്ല. തറാവീഹ് പ്രാര്‍ഥന വീടുകളില്‍ വച്ച് നിര്‍വഹിച്ചാല്‍ മതിയെന്നായിരുന്നു സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശം.
അതേസമയം, സമൂഹ ഇഫ്താറുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.