ഗാല ഏരിയ കെ.എം.സി.സി. പുനസംഘടിപ്പിച്ചു
മസ്കറ്റ് കെ.എം.സി.സി ഡിജിറ്റൽ മെമ്പർഷിപ് 2022 -2024 അടിസ്ഥാനമാക്കി ഗാല ഏരിയ കെ.എം.സി.സി പുനസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികളായി ശുക്കൂർ ഹാജി താറ്റ്യേരി ഗോബ്ര (പ്രസിഡന്റ്) ഖലീൽ വടശ്ശേരി (ജനറൽ സെക്രട്ടറി) മുഹമ്മദ് സിറ്റിസൺ (ട്രഷറർ) യൂനുസ് വഹബി വലകെട്ട് (ഓർഗനൈസിംഗ് സെക്രട്ടറി) കരീം സാഹിബ് സാസ് (സീനിയർ വൈസ് പ്രസിസന്റ്) മുഹമ്മദ് ഫവാസ് കാസർഗോഡ് , ഷംസുദ്ദീൻ ഫൈസി കാലടി (വൈസ് പ്രസിഡന്റുമാർ) ഖാലിദ് ഗസ്സാലി വയനാട്, ശിഹാബുദ്ധീൻ ചുള്ളിയോട്, ഷക്കീർ മിസ് വ (ജോയിന്റ് സെക്രട്ടറിമാർ) അബ്ദുള്ള കമ്പാർ, TP മജീദ് കൊടക്കൽ. ഇസ്മായിൽ കണ്ണൂർ, ഷൈജൽ ഗാല (അഡ്വൈസറി ബോർഡ്) എന്നിവരെ തെരഞ്ഞെടുത്തു.
ഗാല സാസിൽ വച്ചു നടന്ന ഏരിയ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് അബൂൽകരീം സാഹിബ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചയ്തു.
ഖലീൽ വടശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി പ്രധിനിധികളായ റിട്ടേണിംഗ് ഓഫീസർമാർ അഷ്റഫ് കിണവക്കൽ, MT അബൂബക്കർസാഹിബ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
എം.ടി. അബൂബക്കർ ഹാജി, അശ്റഫ് കിണവ ക്കൽ, ഖാലിദ് ഖസ്സാലി, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഖലീൽ വടശ്ശേരി സ്വാഗതവും ഷുക്കൂർ ഹാജി നന്ദിയും പറഞ്ഞു.