ഒമാനിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഒമാൻ  സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

18 വയസും അതിനുമുകളിലും പ്രായമുള്ള യാത്രക്കാർ ഒമാനിലേക്ക് വരുമ്പോൾ   നെഗറ്റീവ്  പിസിആർ സർട്ടിഫിക്കറ്റും കോവിഡ്  ആരോഗ്യ ഇൻഷുറൻസും ഹാജരാക്കേണ്ടതുണ്ട്,” CAA കൂട്ടിച്ചേർത്തു.

മസ്കത്ത്: ഒമാനിലേക്കുള്ള യാത്രക്കാർ ഇനി ഇമുഷ്രിഫിൽ (http://travel.moh.gov.om/) റജിസ്റ്റർ ചെയ്യേണ്ടതില്ല, എന്നാൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും ഒമാൻ അംഗീകാരിച്ചിട്ടുള്ള രണ്ടിൽ കുറയാത്ത കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റും, യാത്രക്ക് 24 മണിക്കൂറിനിടയിൽ ലഭിച്ച പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്ര സമയത്ത് കയ്യിൽ കരുതണമെന്ന് CAA പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.

ഇന്ത്യയിലേക്കുള്ള യാത്രക്കാരാണെങ്കിൽ അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർ രണ്ട് ഡോസ് കൊവിഡ്-19 വാക്സിൻ എടുക്കാത്തവരാണെങ്കിൽ 72 മണിക്കൂറിനിടയിൽ ലഭിച്ച പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം

യു എ ഇയിൽ നിന്നും വരുന്നവരാണെങ്കിൽ പി സി ആറിന്ന് 14 ദിവസത്തെ കാല സമയ പരിധിയുണ്ട്. ഈ പി സി ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 14 ദിവസത്തിന്നുള്ളിൽ യു എ ഇ യിലേക്ക് തിരിച്ചു പോവാനും കഴിയും എന്നാൽ ഒമാനിൽ നിന്നും എടുത്ത പി സി ആറുമായി യു എ ഇ യിലേക്ക് പോവുകയാണെങ്കിൽ പി സി ആർ സർട്ടിഫിക്കറ്റിന് 72 മണിക്കുർ സമയത്തേക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *