ഒമാനിൽ ഇരുപത്തിയാറാമതു അന്തർദേശീയ പുസ്തകോത്സവത്തിനു തുടക്കമായി .
സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി തേയാസിൻ ബിൻ ഹൈതം അൽ സൈദ് ഇന്ന് രാവിലെ മേള ഉദ്‌ഘാടനം ചെയ്തു . മാർച് 5 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ ലോകമെമ്പാടുമുള്ള എഴുനൂറിൽ അധികം പുസ്തക പ്രസാധകർ പങ്കെടുക്കും .
അതോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ നയിക്കുന്ന സാഹിത്യ സാംസ്കാരിക ചർച്ചകളും, സംവാദങ്ങളും ഉണ്ടായിരിക്കും .കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പുസ്‌തമേള നടക്കുക. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്ക് ആയിരിക്കും പുസ്തകമേള സന്ദർശിക്കുവാൻ കഴിയുക. എന്നാൽ സ്‌കൂൾ കുട്ടികൾക്കായി പ്രത്യേക സമയക്രമം ഉണ്ടായിരിക്കും.
ചിത്രങ്ങൾക്ക് കടപ്പാട് : ഒമാൻ ന്യൂസ് ഏജൻസി, ലൈഫ് ഇൻ ഒമാൻ.