ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ അറിയേണ്ടതെല്ലാം

പുതിയ യാത്രാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ മടങ്ങിവരവ് പാതിവഴിയില്‍ മുടങ്ങും

ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് പിന്‍വലിച്ചുള്ള സുപ്രീം കമ്മിറ്റി ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വീണ്ടും യാത്രാ സൗകര്യമൊരുങ്ങുന്ന പശ്ചാത്തലത്തില്‍ നിരവധി പേരാണ് മടങ്ങുവരവിനൊരുങ്ങുന്നത്.
സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന സുല്‍ത്താനേറ്റിലേക്കുള്ള പുതിയ യാത്ര മാനദാണ്ഡങ്ങളെ സംബന്ധിച്ച് വിശദമായി അറിയാം:

കാലാവധിയുള്ള താമസ വിസ കൈവശമുള്ള പ്രവാസികൾക്കും സാധുവായ സന്ദര്‍ശക, എക്‌സ്പ്രസ് വിസകളുള്ള യാത്രക്കാർക്കും മുൻകൂർ അനുമതിയില്ലാതെ സുൽത്താനേറ്റിലേക്ക് പ്രവേശിക്കാം.

ഒമാനിൽ അംഗീകരിച്ച കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസോ അല്ലെങ്കില്‍ ഒമാനില്‍ നിന്നും ഒരു ഡോസോ സ്വീകരിച്ചുവെന്നതിന് ക്യൂ ആർ കോഡുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സുൽത്താനേറ്റിൽ എത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചവരായിരിക്കണം.

ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞവര്‍ക്കും നാളെ മുതല്‍ മടങ്ങിവരാനാകും.

ഇതിനായി തൊഴിലുടമ അപേക്ഷ നല്‍കുകയും വിസ സ്റ്റാറ്റസ് പുതുക്കിയ ശേഷം യാത്ര ചെയ്യാനും സാധിക്കും.

2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവൻ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടി നൽകും.

രാജ്യത്തിന് പുറത്തുള്ള വിദേശികൾക്ക് റോയൽ ഒമാൻ പോലീസ് വെബ്സൈറ്റ് വഴി വിസ പുതുക്കി ലഭിക്കും. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല.

സന്ദര്‍ശക വിസക്കാര്‍ക്കുള്‍പ്പടെ ഈ സൗകര്യം ഉപേയോഗപ്പെടുത്താനാകും.

രാജ്യം അംഗീകരിച്ച വാക്സിനുകൾ
എട്ട് വാക്‌സീനുകള്‍ക്കാണ് ഒമാന്‍ അംഗീകാരം നല്‍കിയത്
ആസ്ട്രാസെനക/കൊവിഷീല്‍ഡ്
ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍
ആസ്ട്രാസെനക/ഓക്സഫഡ്
മൊഡേണ
ഫൈസര്‍/ബയോടെക്
സിനോഫാം
സിനോവാക്
സുപ്ടുനിക്

എല്ലാ യാത്രക്കാരും (ഒമ്പത് മണിക്കൂറിൽ കുറയാത്ത യാത്രാ ദൈർഘ്യം) 96 മണിക്കൂറിനുള്ളിലെടുത്ത പി സി ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കണം.

ഹ്രസ്വ ദൂര വിമാന യാത്രക്കാർ 72 മണിക്കൂറിൽ എടുത്ത പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

പി സി ആർ നഗറ്റിവ്‌ സർട്ടിഫിക്കറ്റ് കൈവശമുള്ളവർ ക്വാറന്റൈനിൽ കഴിയണമെന്നില്ല.

യാത്രക്ക് മുമ്പ് പി സി ആർ ടെസ്റ്റ് എടുത്തിട്ടില്ലെങ്കിൽ വിമാനത്താവളത്തിൽ എത്തിയാലുടൻ പി സി ആർ ടെസ്റ്റിന് വിധേയരാകണം.

താഴെ പറയുന്ന കാര്യങ്ങളും പാലിക്കണം:

1. തറസ്സുദ്+ ബ്രേസ്ലെറ്റ് ധരിക്കുകയും നെഗറ്റീവ് പി സി ആർ ടെസ്റ്റ് ലഭിക്കുന്നത് വരെ ക്വാറന്റൈനിൽ കഴിയുകയും വേണം.

2. ഫലം പോസിറ്റീവ് ആണെങ്കിൽ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണം.

നയതന്ത്ര പ്രതിനിധികൾ അടക്കം എല്ലാ യാത്രക്കാരും താഴെ പറയുന്ന കാര്യങ്ങൾ യാത്രക്ക് മുമ്പ് പാലിക്കണം:

1. തറാസ്സുദ് ൽ രജിസ്ട്രേഷൻ ചെയ്യുകയും ക്യു ആർ കോഡുള്ള വാക്സിൻ സർട്ടിഫിക്കറ്റും പി സി ആർ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യുകയും വേണം.

2. ഒമാനിലെ വിമാനത്താവളത്തിലെത്തിയിട്ടാണ് പി സി ആർ ടെസ്റ്റ് നടത്തുന്നതെങ്കിൽ തറാസ്സുദ് പ്ലസിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഇതിനുള്ള ഫീസ് അടയ്ക്കണം.

18 വയസ്സിന് താഴെയുള്ളവരും വാക്സിൻ സ്വീകരിക്കാൻ ആരോഗ്യപരമായി സ്ഥിരീകരിക്കപ്പെട്ട പ്രശ്നമുള്ളവരും വാക്സിൻ, പി സി ആർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല.

ഈ സർക്കുലർ ഇറക്കുന്നതിന് മുമ്പ് രാജ്യത്ത് നിന്ന് പോയ ഒമാനി പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ഇതിൽ ഇളവുണ്ട്. ഈ സർക്കുലർ ഇറങ്ങി പരമാവധി രണ്ട് മാസത്തേക്കാണ് വാക്സിൻ മാനദണ്ഡത്തിൽ നിന്ന് ഇവർക്ക് ഇളവുണ്ടാകുക.

ഒമാനില്‍ നിന്ന് ഒരു ഡോസെടുത്തവര്‍ക്കും മടങ്ങിവരാം
ഒമാനില്‍ നിന്ന് ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ച് നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാനാകും.
യാത്രക്കാര്‍ 72 മണിക്കൂര്‍ മുമ്പ് കൊവിഡ്-19 പി സി ആര്‍ പരിശോധന നടത്തണം. ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും പി സി ആര്‍ പരിശോധന നിര്‍ബന്ധമാണ്. തുടര്‍ന്ന് ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. വീണ്ടും എട്ടാമത് ദിവസം പി സി ആര്‍ പരിശോധന നടത്തണം. അടുത്ത ദിവസങ്ങളില്‍ തന്നെ രണ്ടാമത് ഡോസ് വാക്സീന്‍ കുത്തിവെപ്പെടുക്കണം.

എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു

https://covid19.emushrif.om/traveler/travel

Leave a Reply

Your email address will not be published. Required fields are marked *