നാട്ടിൽ നിന്നും ഒമാനിലേക്ക് ചാർട്ടേർഡ് വിമാനത്തിന് ചർച്ച നടത്തി കെ എം സി സി.

നാട്ടിൽ നിന്നും ഒമാനിലേക്ക് ചാർട്ടർ വിമാന സർവീസ് ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച്‌ പഠിച്ചു വരികയായിരുന്നു ഒമാൻ റൂവി കെ എം സി സി.  

മഹാമാരി കാലഘട്ടത്തിൽ കനിവിന്റെ കൈത്താങ്ങായി നിലനിന്ന കെ എം സി സി വീണ്ടും പ്രവാസികൾക്ക് കൈത്താങ്ങേകാൻ തയ്യാറാകുന്നു.

2020 ജൂൺ‌ മാസത്തിൽ റുവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ മസ്കത്തിൽ നിന്നും ആയിരക്കണക്കിനു പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാന സർവ്വീസ്‌ നടത്തിയത്‌ പോലെ തന്നെ നിലവിൽ നാട്ടിൽ നിന്നും ഒമാനിലേക്ക് ചാർട്ടർ വിമാന സർവീസ് ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച്‌ പഠിച്ചു വരികയായിരുന്നു ഒമാൻ റൂവി കെ എം സി സി. 

സ്പൈസ്‌ ജെറ്റ് റുവി കെ എം സി സിയുമായി സഹകരിച്ച്‌ കൊണ്ട്‌ മസ്കത്തിലേക്ക്‌ സാധാരണ നിരക്കിൽ പ്രവാസികൾക്ക്‌ തിരിച്ചു വരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ റൂവി കെ എം സി സി നേതാക്കൾ അറിയിച്ചു.

“ഞങ്ങളുടെ ട്രാവൽ പാർട്‌ണറായ സ്പൈസ്‌ ജെറ്റ്‌ ഒമാൻ റീജ്യണൽ മാനേജർ ശ്രീ. ബിപിൻ ബാലകൃഷ്ണനും ഓപറേഷൻ മാനേജർ ഷഫീഖുമായും ഇന്ന് ചർച്ച നടത്തുകയുണ്ടായി.
സ്പൈസ്‌ ജെറ്റ്,‌ ബഡ്‌ജറ്റ്‌ ഫ്ലൈറ്റ് സർവീസ്‌ ആരംഭിക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങളുമായി ഏറെ ദൂരം പിന്നിട്ടു എന്നത്‌ ആശ്വാസം നൽകുന്നു.” ഒമാൻ റൂവി കെ എം സി സി നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു 

കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം

ഒമാനിൽ ജനജീവിതം സാധാരണ നിലയിലേക്ക്‌ വന്നു കൊണ്ടിരിക്കുകയാണ്‌. മുൻകരുതലുകൾ പാലിച്ച്‌ കൊണ്ട്‌ എല്ലാ മേഖലയും തുറന്നു കൊടുക്കാൻ സർക്കാർ വലിയ പരിശ്രമമാണ്‌ നടത്തിയത്‌. ഇക്കാരണത്താൽ തന്നെയാണ്‌ സെപ്തംബർ ഒന്നു മുതൽ ഇന്ത്യക്കാർക്ക്‌ തിരിച്ച്‌ ഒമാനിലെത്താനുള്ള അനുമതി ലഭിച്ചത്‌. കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമായതോടെ മരവിപ്പിച്ച യാത്രാനിരോധനം മൂലം നിരവധി പ്രവാസികളുടെ ജോലിയും ബിസിനസുകളുമെല്ലാം അനിശ്ചിതത്വത്തിലായിട്ട്‌ മാസങ്ങളാവുകയാണ്‌. നാളെ മുതൽ ഒമാനിലേക്ക്‌ മടങ്ങിയെത്താൻ കഴിയും എന്ന ആശ്വാസത്തിനിടയിലും ചോദ്യ ചിഹ്നമായി ഉയർത്തുന്ന വെല്ലുവിളിയാണ്‌ നിലവിലുള്ള ടിക്കറ്റ്‌ നിരക്ക്‌.

എയർ ബബിൾ കരാർ നില നിൽക്കെ സ്വകാര്യ വിമാനങ്ങൾക്ക്‌ സർവീസ്‌ നടത്താൻ കഴിയില്ല എന്നത്‌ കാരണമായി പറയുന്നുണ്ടെങ്കിലും ഇതിന്റെ ആകെത്തുക വിമാന കമ്പനികളുടെ ചൂഷണമാണ്‌ എന്ന് കഴിഞ്ഞ ദിവസം റുവി കെ എം സി സി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

2020 ജൂൺ‌ മാസത്തിൽ റുവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ മസ്കത്തിൽ നിന്നും ആയിരക്കണക്കിനു പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാന സർവ്വീസ്‌ നടത്തിയത്‌ പോലെ തന്നെ നിലവിൽ നാട്ടിൽ നിന്നും ഒമാനിലേക്ക് ചാർട്ടർ വിമാന സർവീസ് ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച്‌ പഠിച്ചു വരികയായിരുന്നു. ഞങ്ങളുടെ ട്രാവൽ പാർട്‌ണറായ സ്പൈസ്‌ ജെറ്റ്‌ ഒമാൻ റീജ്യണൽ മാനേജർ ശ്രീ. ബിപിൻ ബാലകൃഷ്ണനും ഓപറേഷൻ മാനേജർ ഷഫീഖുമായും ഇന്ന് ചർച്ച നടത്തുകയുണ്ടായി.

സ്പൈസ്‌ ജെറ്റ്,‌ ബഡ്‌ജറ്റ്‌ ഫ്ലൈറ്റ് സർവീസ്‌ ആരംഭിക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങളുമായി ഏറെ ദൂരം പിന്നിട്ടു എന്നത്‌ ആശ്വാസം നൽകുന്നു. റുവി കെ എം സി സിയുമായി സഹകരിച്ച്‌ കൊണ്ട്‌ മസ്കത്തിലേക്ക്‌ സാധാരണ നിരക്കിൽ പ്രവാസികൾക്ക്‌ തിരിച്ചു വരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *