ഒമാനി​ലെ ആകാശ​ത്ത്​ ഈയാ​ഴ്​​ച ഉൽക്കക​ൾ ആകാശ വിസ്മയം തീർക്കും

വ്യാ​ഴാ​ഴ്​ച ഉ​ൽ​ക്കാ​പ​ത​ന​ ത്തി​ന്​ തി​ള​ക്ക​മേ​റും

ഒമാനി​ലെ ആകാശ​ത്ത്​ഈയാ​ഴ്​​ച ഉൽക്കക​ൾ ആകാശ വിസ്മയം തീർക്കും. ആഗസ്റ് 12ന് റ്​അ​ർ​ധരാ​ത്രി മുതൽ 13ന്​പു​ല​ർ​ച്ച വ​രെ​യാണ് ഉൽ​ക്കാ​പ​തനം ദൃശ്യ വി​രുന്നൊരു​ക്കു​ക. വ്യാ​ഴാ​ഴ്​​ച അ​ർ​ധരാ​ത്രി മുതൽ മണി​ക്കൂ​റി​ൽ 72 കി​ലോമീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ മണി​ക്കൂ​റി​ൽ 60 ഉൽക്കക​ൾ വ​രെ ആകാശ​ത്ത്​ ദൃശ്യ​മാകും. ആഗസ്​​റ്റ്​​11,12, 13 തീയതി​കളാണ് ഉൽ​ക്കാ​പ​തനം വീ​ക്ഷി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല സമയ​മെ​ന്ന്​ ഒമാൻ ആസ്​​ട്രോണമി​ക്കൽ സൊ​സൈ​റ്റി അം​ഗം ഇബ്രാ​ഹീം മുഹ​മ്മ​ദ് അൽ മഹ്റൂ​ഖിപ​റഞ്ഞു. ഇതി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി12 മുതൽ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ചനാ​ലുവ​രെ സമയ​ത്താ​ണ് ഉൽ​ക്കാ​പ​തനം കൂ​ടുത​ലായി കാണാൻ ക ഴി​യുക. വാനനി​രീക്ഷക​ർ​ക്ക് വ്യാ​ഴവും ശനി​യും ഈ സമയ​ങ്ങ​ളി​ൽ ആകാശ​ത്ത്​ കാണാൻ കഴി​യും

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *