"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പ്രവാസികൾക്ക്, നിലവിലുള്ള താരിഫ് ഘടനയിൽ ഒരു മാറ്റവുമില്ല- ഇത് 500 യൂണിറ്റ് വരെ ഒരു യൂണിറ്റിന് 20 ബൈസ, 500 മുതൽ 1500 യൂണിറ്റ് വരെ 25 ബൈസ, 1500 യൂണിറ്റിന് മുകളിൽ 30 ബൈസ എന്നിവയാണ്.
സ്വദേശികൾക്കുള്ള വൈദ്യുതി സബ്സിഡി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന്സ സമഗ്രമായി പുനർനിർണയിച്ചതായി പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉയർന്ന വൈദ്യുതി ബില്ലുകൾ ലഭിച്ചതുമായി ബന്ധപ്പെട്ട് ഏഴായിരത്തോളം പരാതികൾ ലഭിച്ചതായും പബ്ലിക് സർവിസസ്റെഗുലേഷൻ അതോറിറ്റി ചെയർമാൻ ഡോ. മൻസൂർ അൽ ഹിനായി വാർത്തസമ്മേള നത്തിൽ പറഞ്ഞു.
ഇടക്കാല സാമ്പത്തിക മിച്ച പദ്ധതി (2020- 24) പദ്ധതിയനുസരിച്ചാണ് വൈദ്യുതി- വെള്ള മേഖലയിലെ സബ്‌സിഡി നവീകരിക്കുന്നത്. കൊവിഡ് സാഹചര്യത്തില് ജനങ്ങള്ക്കുള്ള ഭാരം ലഘൂകരിക്കുന്നതിനാണ് ഈ പദ്ധതിയെന്ന് എ പി എസ് ആര് അധികൃതര് വാര്ത്താസമ്മേളനത്തില് അറിയിച്ചു
യൂണിറ്റ് അടിസ്ഥാനത്തില് വൈദ്യുതി ഉപഭോഗം മൂന്നായി തിരിച്ചിട്ടുണ്ട്. മണിക്കൂറില് പൂജ്യം കിലോവാട്ട് മുതല് 4,000 കിലോവാട്ട് വരെയാണ് ആദ്യ വിഭാഗം. മണിക്കൂറില് 4001 കിലോവാട്ട് മുതല് 6000 കിലോവാട്ട് വരെയാണ് രണ്ടാം വിഭാഗം. മൂന്നാം വിഭാഗത്തില് മണിക്കൂറില് ആറായിരം കിലോവാട്ടിലേറെ ഉപയോഗിക്കുന്നവരാണ്. ഈ വര്ഷം വേനല്ക്കാലത്ത് താരിഫ് വര്ധനയുണ്ടാകില്ല. മെയ്- ജൂണ് മാസത്തെ വൈദ്യുതി ഉപഭോഗം വീണ്ടും കണക്കുകൂട്ടുന്നത് പുതിയ വര്ഗീകരണം അടിസ്ഥാനമാക്കിയായിരിക്കും. വേനല്ക്കാലത്ത് സര്വീസ് വിച്ഛേദിക്കുന്നത് ഒഴിവാക്കാന് ലൈസന്സുള്ള വൈദ്യുത വിതരണ കമ്പനികള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. മെയ്- ജൂണ് മാസത്തെ ബില്ലില് പുതിയ പദ്ധതികള് അവതരിപ്പിക്കും.
സ്വദേശികൾക്കുള്ള വൈദ്യുതി താരിഫ് ഘടന
മണിക്കൂറില് പൂജ്യം കിലോവാട്ട് മുതല് 4,000 കിലോവാട്ട് വരെയാണ് ആദ്യ വിഭാഗം. മണിക്കൂറില് 4001 കിലോവാട്ട് മുതല് 6000 കിലോവാട്ട് വരെയാണ് രണ്ടാം വിഭാഗം. മൂന്നാം വിഭാഗത്തില് മണിക്കൂറില് ആറായിരം കിലോവാട്ടിലേറെ ഉപയോഗിക്കുന്നവരാണ്.
ആദ്യ വിഭാഗത്തിൽ 12 ബൈസയും രണ്ടാമത്തേതിൽ 16ബൈസയും മൂന്നാമത്തേതിൽ 27 ബൈസയുമാകും നിരക്ക്.
പ്രവാസികൾക്ക്, നിലവിലുള്ള താരിഫ് ഘടനയിൽ ഒരു മാറ്റവുമില്ല- ഇത് 500 യൂണിറ്റ് വരെ ഒരു യൂണിറ്റിന് 20 ബൈസ, 500 മുതൽ 1500 യൂണിറ്റ് വരെ 25 ബൈസ, 1500 യൂണിറ്റിന് മുകളിൽ 30 ബൈസ എന്നിവയാണ്.
ഒമാനിലെ ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി യുള്ള പോസ്റ്റ് ആണ് ഇത്.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക