2021 ഓഗസ്റ്റ് 05 മുതൽ പ്രവാസികൾക്ക് UAE ലേക്ക് മടങ്ങാം

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് നിബന്ധനകളോടെ പ്രവേശനം അനുവദിച്ച് യുഎഇ.

സാധുവായ യുഎഇ റസിഡൻസി പെർമിറ്റുകൾ കൈവശമുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പ്രവേശനം അനുവദിക്കുക . നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ആണ് ഇക്കാര്യം അറിയിച്ചത് . രാജ്യത്തേക്ക് വരുന്ന യാത്രക്കാരൻ പി സി ആർ പരിശോധന ഫലം കരുതണം രണ്ടാമത്തെ വാക്‌സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം തുടങ്ങിയ നിബന്ധനയിലാണ് പ്രവേശനം അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

– ഈ നിയമം 2021 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.

– രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം

– യാത്രക്കാർ Q R കോഡ് ഉള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.

– 72 മണിക്കൂർ മുമ്പുള്ള പി സി ആർ ടെസ്റ്റ് റിപ്പോർട്ട് വേണം

– യാത്രക്ക് മുൻപ് റാപിഡ് പി സി ആർ ടെസ്റ്റ് നടത്തണം.

– ട്രാൻസിറ്റ് യാത്രക്കാരും ഈ പരിധിയിൽ വരും

എത്തിച്ചേർന്നതിന് ശേഷം പിസിആർ പരിശോധനകൾ, ക്വാറന്റൈൻ എന്നിവയുൾപ്പെടെയുള്ള അധികാരികൾ നിർദേശിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ ബാധകമാകും.

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *