അർമേനിയയിൽ ക്വറന്‍റീൻ കഴിഞ്ഞ്​ ദുബൈയിൽ തിരികെയെത്തിയ മുഹമ്മദ്​ ഷാഫി എന്നയാൾ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ്​ ഇത്തരമൊരു മുന്നറിയിപ്പുള്ളത്​

മലയാളി പ്രവാസികളുടെ ഇഷ്​ടകേന്ദ്രമാകുകയാണ്​ ഇപ്പോൾ അർമേനിയ. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്​ ഒമാൻ താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ അർമേനിയ വഴി മടങ്ങുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്​. അർമേനിയയിൽ കോവിഡ്​ കേസുകൾ കുറവായതിനാൽ മാസ്​ക്​ ധരിക്കാതെയാണ്​ ആളുകൾ പുറത്തിറങ്ങുന്നത്​. അതുകൊണ്ടുതന്നെ ആരും ക്വാറന്റൈനിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കുകയാണ്.പ്രകൃതി മനോഹാരിത കാഴ്ചവെക്കുന്ന ഒരു ഇടം കൂടിയാണ് അർമേനിയ. ഹൃദ്യമായ പെരുമാറ്റം സമ്മാനിക്കുന്ന അർമേനിയക്കാരുമുള്ള ഇവിടം ഭൂമിയിലെ സ്വർഗമാണെന്ന്​ വിശേഷിപ്പിച്ച്​ നിരവധി പ്രവാസി മലയാളികളാണ്​ ഫേസ്​ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചത്​. 

എന്നാൽ ഇപ്പോൾ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ അർമേനിയയിൽ അർമാദിച്ച്​ നടന്നാൽ പണി പാളുമെന്ന മുന്നറിയിപ്പുകളും ഇപ്പോൾ പലരും നൽകുന്നുണ്ട്​. അർമേനിയയിൽ ക്വറന്‍റീൻ കഴിഞ്ഞ്​ ദുബൈയിൽ തിരികെയെത്തിയ മുഹമ്മദ്​ ഷാഫി എന്നയാൾ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ്​ ഇത്തരമൊരു മുന്നറിയിപ്പുള്ളത്​.മുഹമ്മദ്​ ഷാഫിയുടെ ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണരൂപം- ഞാൻ അൽപം മുമ്പ്​ അർമേനിയയിൽനിന്നും ക്വാറന്‍റീൻ കഴിഞ്ഞ്​ ദുബൈയിലെത്തി. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മൂന്നുപേർക്ക്​ തിരിച്ചുവരാനായ്​ എയർപോർട്ടിൽ എത്തിയപ്പോൾ പി.സി.ആർ ടെസ്റ്റ്​ പോസിറ്റീവായിരിക്കുന്നു. നിങ്ങളുടെ പരിചയത്തിലുള്ള ഇപ്പോൾ അർമേനിയയിൽ ക്വാറന്‍റീനിൽ കഴിയുന്നവരോട്​ കോവിഡ്​ പ്രോ​ട്ടോക്കോൾ നിസ്സാരമായി കാണാതെ പ്രത്യേകം ശ്രദ്ധിക്കാൻ ഓർമ്മപ്പെടുത്തണം. അർമേനിയയിൽ കോവിഡ്​ കേസുകൾ കുറവാണെന്ന്​ കരുതി ശ്രദ്ധിക്കാതെയിരിക്കരുത്​. ഇ​ല്ലെങ്കിൽ തിരിച്ചുവരാൻ നേരത്ത്​ ഇതുപോലെ പണികിട്ടും. തലസ്​ഥാനമായ യെരവാനിലും കോവിഡ്​ കേസുകൾ റി​പ്പോർട്ട്​ ചെയ്യുന്നുണ്ട്​. 

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *