പ്രവാസികളുടെ മടക്കയാത്രക്ക്‌ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ഓൾ കേരള പ്രവാസി അസോസിയേഷൻ

പ്രവാസികളുടെ മടക്കയാത്രക്ക്‌ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു ഓൾ കേരള പ്രവാസി അസോസിയേഷൻ കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയന് നിവേദനം നൽകി

ഇ മെയിൽ സന്ദേശം ആയാണ് നിവേദനം അയച്ചത്.

സന്ദേശത്തിൽ സാമ്പത്തിക പ്രശ്നം മൂലം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത പ്രവാസി ആത്മഹത്യയും പരാമർശിക്കുന്നുണ്ട്.

കോവിഡിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി സ്ഥലത്തു മടങ്ങി പോകാൻ കഴിയാത്ത നിയന്ത്രണങ്ങളാണ് പല വിദേശ രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് , രാജ്യത്തു പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം, വിമാന സർവീസുകളുടെ അഭാവം, താങ്ങാൻ ആവാത്ത വിമാന ചാർജ്, കോവാക്സിനു അംഗീകാരം ഇല്ലാത്തതു, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി സമർപ്പിക്കാൻ കഴിയാത്ത വിധമുള്ള പോർട്ടൽ തകരാറുകൾ, വിസ കാലഹരണപ്പെടൽ, യാത്രാ നിയന്ത്രണവും പ്രവേശന നിരോധനവും മൂലം ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഉണ്ടാകുന്ന കാലതാമസത്തിനു തൊഴിൽ നിഷേധിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഗൾഫ് നാടുകളിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിയും ഉപജീവന മാർഗവും നഷ്ടപ്പെടുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ഇടപെടലുകൾ കാര്യക്ഷമമാക്കാനും ന്യായമായ നിരക്കിൽ വിമാന ടിക്കറ്റ് നൽകുന്ന വിധം വിമാന സർവീസ് പുനർ ആരംഭിക്കാനും നടപടി സ്വീകരിക്കണം എന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *