വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ വിദ്യാർത്ഥികൾക്കായി എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ചു ഡിജിറ്റൽ ലൈബ്രറി നിലവിൽ വന്നു.

വിദ്യാഭാസ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (എൻ എം ഇ ഐ സി ട്ടി) വഴി, വിവിധ പഠന വിഭവങ്ങൾ അടങ്ങുന്നതും ഏകജാലക തിരയൽ സംവിധാനം ഉള്ളതുമായ ഒരു വെർച്ച്വൽ റെപ്പോസിറ്ററിയുടെ ചട്ടകൂട് വികസിപ്പിക്കുന്നതിനായി തുടങ്ങിയ പൈലറ്റ് പദ്ധതിയാണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ (എൻ ഡി എൽ ഇന്ത്യ). ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിത പ്രയത്നം കൊണ്ട് അനുയോജ്യമായ പഠന വിഭവം കണ്ടെത്തുന്നതിന് പഠിതാക്കളെ സഹായിക്കുന്ന രീതിയിലാണ് ഇതിലെ തിരയൽ സംവിധാനം രൂപീകരിച്ചിട്ടുള്ളത്. ഏത് ഭാഷയിലെ ഉള്ളടക്കങ്ങളും ഉൾക്കൊള്ളിക്കാൻ ഉതകുന്ന രീതിയിലാണ് എൻ ഡി എൽ ഇന്ത്യ തയ്യാക്കിയിരിക്കുന്നത്. കൂടാതെ പ്രമുഖ ഇന്ത്യൻ ഭാഷകളിലും ഇതിന്റെ ഇന്റർഫേസ് ലഭ്യമാണ്. ഗവേഷകർ, ആജീവനാന്ത വിദ്യാർഥികൾ, വിഭിന്ന ശേഷിയുള്ളവർ തുടങ്ങീ എല്ലാ വിദ്യാഭ്യാസ തലത്തിലുള്ളവർക്കും പിന്തുണ നൽകുന്നതാണ് ഇ പദ്ധതി. വ്യത്യസ്ത ഉപകരണങ്ങളിലും ഇതിലെ ഉള്ളടക്കങ്ങൾ ലഭ്യമാണ്. വിദ്യാർത്ഥികളെ എൻട്രൻസും മറ്റ് മത്സരാധിഷ്ഠിത പരീക്ഷകൾക്കും തയ്യാറെടുക്കുവാനും ലോകത്തെമ്പാടുനിന്നുമുള്ള മികച്ച പരിശീലനങ്ങളിൽ നിന്ന് പഠിക്കുവാനും, പരസ്പര ബന്ധിത പര്യവേക്ഷണം നടത്താൻ ഗവേഷകർക്ക് അവസരം നല്കാനും ഈ പദ്ധതി സഹായിക്കുന്നു. ഉള്ളടക്ക അളവും വൈവിധ്യവും അനുസരിച്ച് എല്ലാ തലത്തിലുള്ളതും വിവിധ മേഖലകളിൽ നിന്നുമുള്ള പഠിതാക്കൾക്കും സഹായകരമാകുന്ന ഒരു ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഈ പൈലറ്റ് പദ്ധതിയിലൂടെ. ഇത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ ൽ വികസിപ്പിക്കപ്പെടുന്നു.

Purushottam Ad

മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം സ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് എന്നതിൽ സംശയമില്ല

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരുപാട് വിഭവങ്ങൾ ഈ വെബ് പോർട്ടലിൽ അടങ്ങിയിട്ടുണ്ട്. തികച്ചും സൗജന്യമായ ഈ സർക്കാർ സേവനം എല്ലാ വിദ്യാർത്ഥികളും വിനിയോഗിക്കുക. ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലം ആണ്.

കൂടുതൽ പ്രവാസി  അറിവുകളും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഇന്സൈഡ് ഒമാൻ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *