ഒമാനി പൗരന്മാർ നയതന്ത്രപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് യാത്രാനുമതിയുള്ളത്.

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് വരുന്നവർക്ക് യാത്രക്ക് മുമ്പ് കോവിഡ് പരിശോധന നിർബന്ധമാക്കി. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് യാത്ര അനുവദിക്കില്ല. ഒമാനിൽ എത്തുമ്പോഴും പരിശോധനയുണ്ടാകും ആരോഗ്യ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ക്വാറന്റൈൻ കാലയളവിന് ശേഷവും പരിശോധനയുണ്ടാകും.പ്രവേശന വിലക്ക് നിലവിലുള്ള ഇന്ത്യയിലേക്ക് സുപ്രീം കമ്മിറ്റി നിർദേശപ്രകാരം പരിമിതമായ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്ന് സിവിൽ ഏവിയേക്ഷൻ പൊതു അതോറിറ്റി അറിയിച്ചു.ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പോകാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് യാത്രാസൗകര്യമൊരുക്കൽ, ചരക്കു നീക്കം, ഒമാനി പൗരന്മാർ നയതന്ത്രപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് യാത്രാനുമതിയുള്ളത്. ഒമാനിലേക്ക് വരുന്ന ചുരുക്കം യാത്രക്കാരുടെ മേൽ കർശനനിരീക്ഷണം നടത്തുന്നുണെന്നും അതോറിറ്റി അറിയിച്ചും

അതേസമയം ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സാദാരണ പ്രവാസികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയിൽ കോവിഡ് കേസുകളിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ തുടരുന്നതും ഒമാനിൽ കോവിഡ് കേസുകൾ വർധിക്കുന്നതും പ്രവാസികളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. പലരും ജോലി സംബന്ധമായി വെല്ലുവിളികൾ നേരിടുകയാണ്. നാട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്നവരും കുറവല്ല. അതുമൂലം പല പ്രവാസികളും മാനസിക സമ്മർദ്ദം നേരിടുന്നു. വിസ തീരാറായവർക്കു സനദ് സെന്റർ വഴി വിസ പുതുക്കാനുള്ള തീരുമാനം വലിയ തോതിൽ ആശ്വാസം നൽകുന്നുണ്ട്. വാക്സിൻ എടുത്തവർക്കു തിരിച്ചു വരാൻ വഴിതുറക്കും എന്ന പ്രതീക്ഷയിൽ പല പ്രവാസികളും തിരക്കിട്ടു വാക്സിൻ സ്വീകരിക്കുന്നുണ്ട് .

NB:- ഒമാനിലെ വിവിധ ഔദ്യോഗിക മാധ്യമങ്ങളിലെ വാർത്തകൾ ആണ് ഈ പോസ്റ്റിനു ആധാരം

Leave a Reply

Your email address will not be published. Required fields are marked *