അങ്ങിനെ 25 വർഷങ്ങൾക്ക് ശേഷം ഇൻറർനെറ്റ് എക്സ്പ്ലോറർ (Internet Explorer) വിൻഡോസിൽ നിന്നും വിട വാങ്ങുകയാണ്. യൂസർമാർക്ക് അപ്ഡേറ്റിലൂടെ ഇനിമുതൽ എഡ്ജ് ബ്രൌസറാണ് ലഭ്യമാവുന്നത്. അടുത്ത വർഷം ജൂൺ 22 ഒാടു കൂടി പൂർണമായും എക്സ്പ്ലോറർ വിൻഡോസിൽ (Windows) നിന്നും ഒഴിവാക്കും. എക്ല്പ്ലോററിന് യൂസർമാരില്ലാതായിട്ട് നാളുകളായി. ഗൂഗിൾ ക്രോം,മോസില്ല അടക്കമുള്ള ബ്രൌസറുകളുടെ പോലും യൂസർമാർ എക്സ്പ്ലോററിനില്ലന്നതാണ് സത്യം.
എക്സ്പ്ലോററിന് പകരമായി എഡ്ജ് അവതരിപ്പിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. ഫീച്ചറുകളിലും വേഗതയിലും എഡ്ജ് തന്നെയാണ് മുമ്പൻ എന്ന് വേണം പറയാൻ. മൈക്രോ സോഫ്റ്റ് ഒരു വർഷം മുൻപ് തന്നെ എക്സ്പ്ലോറർ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നു.
1995ലാണ് ആദ്യമായി വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോറർ അവതരിപ്പിക്കുന്നത്. അവിടുന്നിങ്ങോട്ട് രാജ്യാന്തര തലത്തിൽ മികച്ച പ്രകടനമായിരുന്നു എക്സ്പ്ലോററിന് ലഭിച്ചത്.