ഒമാനിൽ അന്തരീക്ഷ താപനില വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചൂട് കാലത്തു മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം.

ഏറെ രുചികരമായ ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ” റൂഹ് അഫ്സ ഡ്രിങ്ക് “

ആവശ്യമായ സാധനങ്ങൾ

തണുപ്പിച്ച പാൽ – രണ്ടു കപ്പ്

റൂഹ് അഫ്സ –നാല് ടേബിൾ സ്പൂൺ

ചിയ സീഡ് ( കസ്കസ് ) – രണ്ട് ടേബിൾ സ്പൂൺ

തണ്ണിമത്തൻ ( കൊത്തിയരിഞ്ഞത് ) -അര കപ്പ്

വാനില ഐസ് ക്രീം – രണ്ട്‌ സ്‌കൂപ്പ്

 

ഉണ്ടാക്കുന്ന വിധം

തണുപ്പിച്ച പാൽ വലിയ ജാറിലേക്കു ഒഴിക്കുക . അതിലേക്കു റൂഹ് അഫ്സ ചേർത്ത് നന്നായി ഇളക്കുക . അതിലേക്ക് കസ്കസ് , തണ്ണിമത്തൻ എന്നിവ ചേർക്കുക . ഇത് വലിയ രണ്ടു ഗ്ലാസ്സുകളിലേക്ക് പകർത്തുക ഓരോ ഗ്ലാസിലേക്കും ഓരോ സ്‌കൂപ് വാനില ഐസ് ക്രീം ഇടുക .

Leave a Reply

Your email address will not be published. Required fields are marked *