ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മസ്ജിദുൽ അഖ്സ (Arabic:المسجد الاقصى al-Masjid al-Aqsa, IPA: [ʔælˈmæsʒɪd ælˈʔɑqsˤɑ] ( listen), “the Farthest Mosque”). മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്‍ജിദുൽ നബവി എന്നിവയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്. ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സൃഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
മസ്ജുദുൽ അഖ്‌സ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ്. തിരുനബി(സ) ആകാശ ലോക യാത്ര നടത്തിയത് ഇവിടെ നിന്നാണ്. സുലൈമാൻ നബി(അ) പണിത പള്ളി ഇവിടെയാണ്. ഈ കോമ്പൗണ്ടിനുള്ളിലെ ഓരോ തരി മണ്ണും മഹത്തുക്കളുടെ പാദസ്പർശത്താൽ വിശുദ്ധമാണ്. പ്രപഞ്ചനാഥന്റെ സത്യം ലോകത്തോട് വിളിച്ചുപറയാൻ നിയുക്തരായ നിരവധി പേർ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഫലസ്തീനെ പകുത്ത്, അറബികൾക്ക് നടുവിൽ ജൂതരാഷ്ട്രം നട്ടപ്പോൾ ബുദ്ധിയുള്ള മുഴുവൻ പേരും ഉന്നയിച്ച ആശങ്ക ഈ വിശുദ്ധ ഭൂമിയെക്കുറിച്ചായിരുന്നു. അത്‌കൊണ്ടാണ് ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാൽഫർ പ്രഖ്യാപനത്തിൽ ബ്രിട്ടീഷ് മേലാളൻമാർ വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തിൽ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് നിഷ്‌കർഷിച്ചത്. തികച്ചും ഫലസ്തീൻ വിരുദ്ധവും സയണിസ്‌ററ് അനുകൂലവുമായ ആ പ്രഖ്യാപനത്തിൽ പോലും ഇങ്ങനെയൊരു നിഷ്‌കർഷ വേണ്ടി വന്നത് അത്രമേൽ ശക്തിമത്താണ് ചരിത്രത്തിലെ വേരുകളെന്നത് കൊണ്ടാണ്. ഭൗമരാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളിലൂടെ അതിർത്തികൾ മാറ്റിവരച്ചാലും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പാശങ്ങൾ അറുത്തുമാറ്റാനാകില്ലെന്ന് ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഇനി 1948ൽ ഇസ്‌റാഈൽ പിറക്കുന്നതിന്റെ പശ്ചാത്തലത്തിൽ യു എൻ ഇറക്കിയ പ്രമേയം നോക്കൂ. 194ാം നമ്പർ പ്രമേയത്തിൽ ഇങ്ങനെ വായിക്കാം: ‘വിശുദ്ധ പ്രദേശങ്ങളും കെട്ടിടങ്ങളും അതേപടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവിടേക്ക് മുസ്‌ലിംകൾക്ക് പ്രവേശിക്കാനും ആരാധനാ കർമങ്ങൾ നടത്താനും എല്ലാ സൗകര്യവും ഒരുക്കണം. നിലവിലുള്ളതും ചരിത്രപരമായി തുടർന്നു വരുന്നതുമായ ചട്ടങ്ങളിലും വിധിവിലക്കുകളിലും ഒരു മാറ്റവും പാടില്ല’.
ഈ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ജൂത സംഘങ്ങൾ അൽ അഖ്‌സക്കു ചുറ്റും തമ്പടിക്കുന്നത്. മുസ്‌ലിംകളുടെ വാഹനങ്ങൾ തടയുക, റോഡുകൾ അടയ്ക്കുക, പ്രകോപനങ്ങൾ സൃഷ്ടിച്ച് സംഘർഷത്തിന് വഴി മരുന്നിടുക. ഇതാണ് തന്ത്രം. 12ഓളം ഗേറ്റുകളുള്ള അൽ അഖ്‌സ ചത്വരത്തിന്റെ അകത്ത് കടക്കാതെ തന്നെ പടിഞ്ഞാറൻ ചുമരിനടുത്ത് പ്രാർഥന നടത്താനാണ് ജൂതൻമാർക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത് വർഷങ്ങളായി തുടരുന്ന ക്രമീകരണമാണ്. സെപ്തംബറിൽ ജൂത പുതുവത്സരത്തോടനുബന്ധിച്ചാണ് ഇത്തവണ പ്രശ്‌നങ്ങൾ തുടങ്ങിയത്. ഒരു സംഘം ജൂതയുവാക്കൾ ഇസ്‌റാഈലി പോലീസിന്റെ അകമ്പടിയോടെ ചത്വരത്തിന് പുറത്ത് എത്തുന്നു. മുസ്‌ലിംകളല്ലാത്തവർക്ക് പ്രവേശം നിരോധിച്ച ഗേറ്റിലൂടെ തന്നെ അകത്ത് കടക്കാൻ ശ്രമം. സാധാരണ നിലയിൽ ഇത് തടയേണ്ടത് ഇസ്‌റാഈൽ പോലീസാണ്. മുകളിൽ നിന്നുള്ള പരോക്ഷ പിന്തുണയും തങ്ങളുടെ ഉള്ളിലെ ജൂതവികാരവും ഒരുമിച്ചപ്പോൾ ചട്ടങ്ങളെല്ലാം മരവിച്ചു നിന്നു. അകത്ത് കടക്കാനുള്ള ശ്രമം മുസ്‌ലിംകൾ തടഞ്ഞതോടെ രംഗം സംഘർഷഭരിതമായി. അപ്പോഴും പോലീസ് ശ്രമിച്ചത് ചത്വരത്തിൽ പ്രവേശിക്കാനും പ്രാർഥന നടത്താനും നിയമപരമായി അനുമതിയുള്ള മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് നീക്കാനാണ്. പിന്നെ വരും ദിവസങ്ങളിലെല്ലാം ജൂത കുടിയേറ്റക്കാർ ഇവിടെ കൂട്ടം കൂട്ടമായി എത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും തുടരുന്നു. 45 വയസ്സിന് താഴെയുള്ള ഫലസ്തീനികൾ ഇവിടെ പ്രാർഥനക്കെത്തുന്നത് നിരോധിച്ചു. ഗേറ്റുകളിലെല്ലാം മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി. ആയിരക്കണക്കിന് പോലീസുകാരെ പുതുതായി നിയോഗിച്ചു. ബൈത്തുൽ മുഖദ്ദസിന് ചുറ്റും സ്‌ഫോടനാത്മകമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കുന്നതിൽ ഇസ്‌റാഈൽ വിജയിച്ചിരിക്കുന്നു.
ഹറം അൽ ശരീഫ് അടക്കമുള്ള അൽ അഖ്‌സ കോമ്പൗണ്ടിന്റെ സുരക്ഷാ ചുമതല ഇസ്‌റാഈൽ സൈന്യത്തിനും നടത്തിപ്പ് ചുമതല ഫലസ്തീൻ ഔഖാഫിനുമാണ്. ജോർദാൻ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഔഖാഫ് പ്രവർത്തിക്കുന്നത്. ഔപചാരികമായി ജോർദാൻ രാജാവാണ് അൽ അഖ്‌സ സംബന്ധിച്ച അവസാന വാക്ക്. 1967ലെ ആറ് ദിന യുദ്ധത്തിൽ കിഴക്കൻ ജറൂസലമും വെസ്റ്റ്ബാങ്കും ഇസ്‌റാഈൽ പിടിച്ചടക്കിയതോടെയാണ് അൽ അഖ്‌സ മസ്ജിദിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ശക്തമായത്.
മക്കയിലെ മസ്ജിദുൽ ഹറം നിർമിച്ച് 40 വർഷത്തിന് ശേഷം പണിത അൽ അഖ്‌സയാണ് ഭൂമിയിലെ രണ്ടാമത്തെ മസ്ജിദ്. നിരവധി പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മസ്ജിദുൽ അഖ്‌സ പള്ളി ആദ്യം പണിതത് ആദ്യത്തെ മനുഷ്യനും ആദ്യത്തെ പ്രവാചകനുമായ ആദം ആണ്. പിന്നീട് പ്രവാചകന്മാരായ ഇബ്രാഹിമും (അബ്രഹാം) ദാവൂദും (ദാവീദ്) ഇത് പുതുക്കിപ്പണിതു. സുലൈമാൻ നബി (സോളമൻ) ആണ് മസ്ജിദുൽ അഖ്‌സ പുനർനിർമ്മാണം പൂർത്തിയാക്കിയത്. പിന്നീട് ബി സി 587ൽ ബാബിലോണിയൻ രാജാവ് നെബുക്കദ്‌നെസാറിന്റെ ആക്രമണത്തിൽ അഖ്‌സ പള്ളി തകർന്നു. സുലൈമാൻ നബി തങ്ങളുടെ ആരാധനാലയമാണ് പണിതതെന്ന് വിശ്വസിക്കുന്ന ജൂതമതക്കാർ ബി സി 167ൽ അതേസ്ഥാനത്ത് പുതിയ രൂപത്തിൽ മസ്ജിദുൽ അഖ്‌സ പണിതുയർത്തി.
അൽ അഖ്‌സ പരിസരത്തും വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും നടന്നു കൊണ്ടിരിക്കുന്ന ജൂത കുടിയേറ്റവും അതിക്രമങ്ങളും പൊടുന്നനെ സംഭവിക്കുന്നതോ ഇസ്‌റാഈൽ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഫലസ്തീനിൽ നിന്നുള്ള പ്രകോപനത്തിൽ നിന്ന് ഉണ്ടാകുന്നതോ അല്ല. മറിച്ച് ദീർഘകാല ലക്ഷ്യത്തിന്റെ തന്ത്രപരമായ നടത്തിപ്പാണിത്. സയണിസ്റ്റ് സൈദ്ധാന്തികനും ഇസ്‌റാഈലിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെൻഗൂറിയൻ 1939ൽ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സയണിസ്റ്റുകളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു: ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല, മറിച്ച് തുടക്കമാണ്. അന്താരാഷ്ട്ര ശക്തികൾ നമുക്ക് അനുവദിച്ച് തന്നിട്ടുള്ള ഭൂവിഭാഗത്തിൽ നിന്ന് പുറത്തേക്ക് കുടിയേറിപ്പാർക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും നമ്മെ തടയാനാകില്ല. സയണിസ്റ്റ് മോഹങ്ങളുടെ അതിരുകൾ ജൂത ജനതയുടെ ഉത്കണ്ഠയാണ്. യാതൊരു ബാഹ്യ.ഘടകത്തിനും അവരെ യാതൊന്നിലേക്കും പരിമിതപ്പെടുത്താനാകില്ല’ ദേർ യാസീൻ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ഇസ്‌റാഈൽ എൽദാദ് 1967ൽ പറഞ്ഞത് കൂടി ഇതിനോട് ചേർത്ത് വായിക്കണം: ‘വീണ്ടെടുപ്പിനെ പ്രതീകവത്കരിക്കുന്ന ഏറ്റവും ആഴത്തിലുള്ളതും മഹത്തുമായ പ്രത്യാശ ജൂതരുടെ ആരാധനാലയങ്ങൾ പുനർനിർമിക്കുന്നതിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ദിവസം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രണ്ട് മുസ്‌ലിം പള്ളികളും (അൽ ഹറമുശ്ശരീഫും അൽ അഖ്‌സയും) അപ്രത്യക്ഷമാകുമെന്ന് ഉറപ്പാണ്’ ഈ ആഹ്വാനം നടപ്പിൽ വരുത്താനായി നിരവധി തവണ ജൂത തീവ്രവാദികൾ അൽ അഖ്‌സ കോമ്പൗണ്ടിൽ സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1929ൽ തന്നെ ഫലസ്തീനികൾ ഇത് തിരിച്ചറിഞ്ഞതാണ്. അന്ന് ഇസ്‌റാഈൽ രാഷ്ട്രം ബ്രിട്ടന്റെ ആലയിൽ പരുവപ്പെടുന്നേയുണ്ടായിരുന്നുള്ളൂ. അന്ന് അൽ ബുറാഖ് ഗേറ്റിലൂടെ അഖ്‌സ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജൂതൻമാരെ ഫലസ്തീനികൾ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. നിരവധി പേർ മരിച്ചു വീണു. ഈ സംഭവമാണ് പിന്നീട് അൽ ബുറാഖ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഫലസ്തീൻ മണ്ണ് സംരക്ഷിക്കാനായി നടന്ന ആദ്യ സംഘടിത ശ്രമമെന്ന നിലയിലാണ് ഈ സംഭവത്തെ ചരിത്രകാരൻമാർ വിലയിരുത്തുന്നത്. 1969ൽ ആസ്‌ത്രേലിയൻ ക്രിസ്ത്യാനി കോമ്പൗണ്ടിൽ ഇരച്ച് കയറി തീവെച്ചു. അന്ന് അത്യന്തം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ കത്തി നശിച്ചു. 1990ൽ ഉണ്ടായ സംഘർഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ൽ പടിഞ്ഞാറൻ കവാടത്തിലേക്ക് ജൂതൻമാർ തുരങ്കം പണിതപ്പോൾ അത് ചെറുക്കാൻ ഫലസ്തീനികൾ ഇറങ്ങി. 63 പേർ രക്തസാക്ഷികളായി. 2000ത്തിൽ ഇസ്‌റാഈൽ നേതാവ് ഏരിയൽ ഷാരോൺ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അൽ അഖ്‌സ സന്ദർശിക്കാനെത്തി. അന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ നടത്തിയ പ്രതിരോധമാണ് രണ്ടാം ഇൻതിഫാദക്ക് വഴിവെച്ചത്.
ലോക മുസ്ലിംകൾ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിർവഹിച്ചിരുന്നത്. മുസ്ലിംകളുടെ ആദ്യത്തെ ഖിബ്‌ല യാണ് മസ്ജിദുൽ അഖ്സ. പിന്നീട് മക്കയിലുള്ള മസ്ജിദുൽ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാൻ ദൈവത്തിൻറെ ആജ്ഞയുണ്ടായതിൻറെ അടിസ്ഥാനത്തിൽ ഇന്നും ലോക മുസ്ലിംകൾ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിർവഹിക്കുന്നത്.മാത്രമല്ല മദീനയിലെത്തിയ പ്രവാചകന് (സ) ഖിബ്‌ലയാക്കിതും മസ്ജിദുൽ അഖ്സ തന്നെ.
മസ്ജിദുൽ ക്വിബ്ലാതൈനി യിൽ നിന്നും മുഹമ്മദ് നബി(സ) യും അനുയായികളും നമസ്കരിക്കുന്ന സമയമാണ് കിബില മാറ്റാനുള്ള കല്പന ദൈവത്തിൽ നിന്നും ഉണ്ടായത് അപ്പൊൾന നേരെ തിരിഞ്ഞ് നിന്ന് (കഅ്ബക്ക് നേരെ തിരിഞ്ഞ്) നമസ്കരിക്കുവാൻ ആവശ്യപ്പെട്ടു
ഒരു GPS സംവിധാനവും ലഭ്യമല്ലാത്ത കാലത്താണ് (1400 വർഷങ്ങൾക്ക് മുന്പ്) യാതൊരു ഒരു സങ്കോചവും കൂടാതെ ദിശ നിശ്ചയിച്ചത് എന്നത് ഇന്നും അത്ഭുതമുളവാക്കുന്നതാണ്
എട്ടു ലക്ഷത്തിലധികം ഫലസ്തീനികളെ സ്വന്തം ഭൂമിയിൽ നിന്നും അടിച്ചോടിച്ചു അധിനിവേശ രാഷ്ട്രം രൂപപ്പെടുത്തിയ
ഇസ്രായേൽ എന്ന ലോക സയണിസ്റ്റ് ഭീകര രാജ്യത്തിന്റെ ചരിത്രം അറിയണം നിങ്ങൾ,,
ആധുനിക ലോകത്തിൽ ഏറ്റവും ക്രൂരമായ സംഭവ വികാസങ്ങൾക്കു തുടക്കമിട്ട ചരിത്ര നിമിഷമാണ് ഇസ്രായേൽ രാഷ്ട്ര സ്ഥാപനം. ‘നക്ബ’ യെന്ന പേരിൽ അറിയപ്പെട്ട ഫലസ്തീൻ വംശീയ ഉന്മൂലന പ്രക്രിയ 73 വര്‍ഷങ്ങള്‍ പിന്നിടുന്നു. രാഷ്ട്ര സ്ഥാപനം മുതൽ ഈ നിമിഷം വരെയും തുടരുന്ന ഇസ്രായേലിൻ്റെ അധിനിവേശ – അക്രമ നയങ്ങൾ സ്വാഭാവികമാക്കപ്പെടുന്നു എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്.
1947 നവംബർ 29 ൽ യു. എൻ അംഗീകരിച്ച 181-ാം പ്രമേയമാണ് ഫലസ്തീൻ രണ്ടായി പിളർത്താനുള്ള സാധ്യതയൊരുക്കിയത്. സാഹചര്യം മുതലെടുത്ത ഇർഗുൻ, ഹഗാന യഹൂദ ഭീകരവാദികൾ 1948 എപ്രിൽ ഒമ്പതാം തിയതി ദേർ യാസിൻ പ്രദേശം ആക്രമിക്കുകയും ഇരുന്നൂറില്‍ അധികം ഫലസ്തീനികളെ നിഷ്കരുണം വധിക്കുകയും ചെയ്തു. ‘ദേർ യാസീൻ’ കൂട്ടക്കൊല ഫലസ്തീനികളുടെ കൂട്ടപലായനത്തിന്നു തുടക്കമിട്ടു. 1948 മെയ് 14 ന് ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു. അടുത്ത ദിവസങ്ങളിൽ തന്നെ ഇറാഖ്, ഈജിപ്ത്, സിറിയ, ട്രാൻസ് ജോർദാൻ എന്നിവരുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി യുദ്ധത്തിലേർപ്പെട്ടു. അമേരിക്ക പോലുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തികളുടെ പിന്തുണയും അറബ് രാജ്യങ്ങളുടെ ദൗർബല്യവും ഫലസ്തീൻ വിഷയത്തിലെ അനാസ്ഥയും ഇസ്രായേൽ രാഷ്ട്രത്തിൻ്റെ അതിജീവനത്തിനു വഴിതെളിയിച്ചത്. പ്രാദേശിക സംഘർഷങ്ങൾക്കിടയിലും ഇസ്രായേൽ അധിനിവേശവും വംശഹത്യയും തുടരുകയാണുണ്ടായത്.
ഇസ്രായേലിലെ 20 ശതമാനത്തോളം വരുന്ന അറബ് – ഫലസ്തീനികളിൽ 80 ശതമാനവും മുസ്‌ലിംകളാണ്. ഇസ്രായേൽ അതിർത്തിക്കുള്ളിൽ ജീവിക്കുന്ന ഇവരുടെ രാഷ്ട്രീയ- സാമൂഹിക വ്യവഹാരങ്ങളിൽ ധാരാളം പ്രതിസന്ധികളുണ്ട്.
ഒരേ കുറ്റം ചെയ്യുന്ന ഇസ്രായേൽ പൗരനും ഫലസ്തീനിക്കും വ്യത്യസ്ത നീതിയാണ് സിയോണിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്നത്. ഫലസ്തീനിയെങ്കിൽ തല്‍സമയം വധിക്കപ്പെടാനും വർഷങ്ങളോളം തടവു ജീവിതത്തിനും വിധിക്കപ്പെട്ടേക്കാം. ഇസ്രായേലി യഹൂദർക്കു അനായാസ നിയമ നടപടികൾ ലഭിക്കുന്നതുമാണ്……!!
ചരിത്രം പറഞ്ഞു പോയാൽ ലോകത്തിന്റെ അധിനിവേശ ചരിത്രത്തിൽ തുല്യതയില്ലാത്ത കൊടും ക്രൂരതകളുടെ കഥകൾ ഒരു പാട് പറയാനുണ്ട്…..!!
ഇപ്പോൾ നിലവിലെ പ്രശനങ്ങളിലേക്ക് നയിച്ചത് ഒരു കോടതി നടപടിയാണ്. ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഷെയ്‍ഖ് ജാറ എന്ന തെരുവില്‍ നിന്ന് പുറത്താക്കുന്നതിന് എതിരെ നാല് പലസ്‍തീന്‍ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വിധി പ്രസ്‍താവിക്കുന്നത് ഈ ആഴ്‍ച്ചയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പഴയ ജെറുസലേം മേഖലയിലെ പലസ്‍തീനികളായ താമസക്കാരെ അനധികൃതമായി താമസിക്കുന്ന ഇസ്രായേലികള്‍ പതിയെ പുറത്താക്കുന്നത് ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശനങ്ങളിലൊന്നാണ്. ഈ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്ത സംഘർഷമാണ് നൂറ് കണക്കിനാളുകളെ നിഷ്‌ക്കരുണം വെടിവെച്ചു കൊന്ന് തള്ളാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.
ഇസ്രായേലിൽ ജീവിക്കുന്നത് കൊണ്ട് ഇസ്രായേലിനെ അനുകൂലിച്ച് സംസാരിക്കുന്നവർ പറയുന്നത് മാത്രമാണ് ശരി എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികൾ അല്ലല്ലോ എല്ലാവരും.
ലോകം വിരൽ തുമ്പിൽ ആയ ഈ കാലത്ത്………..!!
വിവരങ്ങൾക്ക് കടപ്പാട് :- വിക്കി പീഡിയ