മഴഞ്ചേരി മന (അനുഭവം)
By ഷെരീഫ് ഇബ്രാഹിം.
————–


എന്റെ ശൈശവം, ബാല്യം, കൗമാരം, യൗവ്വനത്തിന്റെ കുറച്ചു ഭാഗം ജീവിച്ച ഇന്നും വേരുകളുള്ള കാട്ടൂർ, പിന്നീട് ഇപ്പോൾ താമസിക്കുന്ന പഴുവിൽ വെസ്റ്റ് എന്നീ ഗ്രാമങ്ങൾ എന്റെ ഹൃദയത്തുടിപ്പുകളാണ്.
ഞാൻ ഇപ്പോൾ താമസിക്കുന്ന പഴുവിൽ വെസ്റ്റിലെ വീടിന്റെ വളരെ അടുത്തുള്ള ഒരു മനയാണ് പഴുവിൽ മഴഞ്ചേരി മന. ഞാന്‍ ഈയിടെ ഈ മന സന്ദർശിച്ചപ്പോൾ ഈ മനയെക്കുറിച്ചും എഴുതണമെന്ന് ആഗ്രഹമുണ്ടായി. ഇതിന് മുമ്പുണ്ടായിരുന്ന തിരുമേനി എനിക്ക് അടുത്ത പരിചയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മകൻ ശ്രീ വാസുദേവൻ നമ്പൂതിരിയാണ് എനിക്ക് ഈ മനയെ കുറിച്ചുള്ള ചില കാര്യങ്ങൾ പറഞ്ഞു തന്നത്. ഇനിയും കുറെ കാര്യങ്ങൾ പറഞ്ഞു തരാൻ അദ്ദേഹം എന്നെ മനയിലേക്ക് ക്ഷണിച്ചതിന് നന്ദി.
വിവരങ്ങൾ അറിയാനായി എന്നെ ഞാൻ പരിചയപ്പെടുത്തിയത് കുറച്ചൊക്കെ കുത്തിക്കുറിക്കുന്ന ഒരാളെന്നായിരുന്നു. വെറുതെ ഓടിച്ചെന്ന് മനയുടെ ചരിത്രം ചോദിച്ചാൽ പറഞ്ഞില്ലെങ്കിലോ എന്ന ശങ്കയാലാണ് ഞാൻ അങ്ങിനെ പറഞ്ഞത്.
‘നിങ്ങളുടെ വീടിനടുത്ത് ഷെരീഫ് എന്നൊരു എഴുതുന്ന ആളുണ്ടല്ലോ’ എന്ന് അദ്ദേഹത്തോട് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ആരോ പറഞ്ഞത് തിരുമേനി എന്നോട് സൂചിപ്പിച്ചപ്പോൾ എന്റെ പരിചയപ്പെടുത്തൽ എളുപ്പമായി..
തിരുമേനിയുമായി ഇനിയും കുറെ സംസാരിച്ചു മനസ്സിലാക്കാനുണ്ട്. അത് കൂടെ കിട്ടിയാൽ ഈ മനയുടെ ചരിത്രവും എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു.
പഴുവം എന്ന വാക്കിൽ നിന്നാണ് പഴുവിൽ എന്നുണ്ടായതെന്ന് ഞാൻ മനസിലാക്കുന്നു. ഇവിടെയുള്ള പഴുവിൽ സുബ്രമണ്യക്ഷേത്രം പണ്ട് പഴുവം ദേവസ്വത്തിന്റെ കീഴിൽ ആയിരുന്നു. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ഈ മനയുടെ ചരിത്രമുൾപ്പെടെ പഴുവിൽ വെസ്റ്റ് ഗ്രാമത്തെക്കുറിച്ചുള്ള എന്റെ ഒരു ലേഖനം എഴുതികൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ ദൈവം അനുഗ്രഹിച്ചാൽ പോസ്റ്റ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *