രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കൊറോണ വൈറസ് പരിശോധനയുടെ വില ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ മൂന്ന് തരത്തിലുള്ള കൊറോണ വൈറസ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് MOH പറയുന്നു.

COVID-19 ടെസ്റ്റിന്റെ ഏറ്റവും ഉയർന്ന വില OMR 50 ആണ് (പരിശോധനയ്ക്ക് OMR 45 ഉം സാമ്പിളിംഗിന് OMR 5 ഉം), ഫലം ഒരു ദിവസത്തിനുള്ളിൽ നൽകും.

RT-PCR ടെസ്റ്റിംഗ് – 35 ഒമാൻ റിയാൽ

ഈ പരിശോധനയ്ക്ക് 2 മണിക്കൂർ വരെ സമയം ആവശ്യമായി വരാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. മൂക്കിൽ നിന്നും ശേഖരിക്കുന്ന സ്രവം പരിശോധിച്ച് നടത്തുന്ന ഈ പരിശോധനയിൽ നിലവിൽ രോഗബാധയുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്. ഈ ടെസ്റ്റിംഗിന്റെ റിപ്പോർട്ട് ലഭിക്കുന്നതിന് 2 മുതൽ 3 ദിവസം വരെ എടുക്കാവുന്നതാണ്. 30 റിയാൽ ഈ ടെസ്റ്റിനും, 5 റിയാൽ സ്രവം ശേഖരിക്കുന്നതിനും ഈടാക്കുന്നതാണ്. ആകെ 35 റിയാലാണ് ഈ പരിശോധനയ്ക്ക് വരുന്ന ചെലവ്.

POC-PCR ടെസ്റ്റിംഗ് – 50 ഒമാൻ റിയാൽ

ഈ പരിശോധനയ്ക്ക് 45 മിനിറ്റ് സമയം ആവശ്യമായി വരാവുന്നതാണ്. മൂക്കിൽ നിന്നും ശേഖരിക്കുന്ന സ്രവം പരിശോധിച്ച് നടത്തുന്ന ഈ പരിശോധനയിൽ നിലവിൽ രോഗബാധയുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്. ഈ ടെസ്റ്റിംഗിന്റെ റിപ്പോർട്ട് ലഭിക്കുന്നതിന് ഒരു ദിവസത്തെ സമയം ആവശ്യമാണ്. 45 റിയാൽ ഈ ടെസ്റ്റിനും, 5 റിയാൽ സ്രവം ശേഖരിക്കുന്നതിനായും ഈടാക്കുന്നതാണ്. ആകെ 50 റിയാലാണ് ഈ പരിശോധനയ്ക്ക് വരുന്ന ചെലവ്.

igG ടെസ്റ്റിംഗ് – 15 ഒമാൻ റിയാൽ

ഈ പരിശോധനയ്ക്ക് 60 മിനിറ്റ് സമയം ആവശ്യമായി വരാവുന്നതാണ്. രക്തസാമ്പിൾ പരിശോധിച്ച് നടത്തുന്ന ഈ പരിശോധനയിൽ നിന്ന് മുൻപ് COVID-19 രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നാണ് കണ്ടെത്താനാകുക. ഈ ടെസ്റ്റിംഗിന്റെ റിപ്പോർട്ട് 2 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതാണ്. 11 റിയാൽ ഈ ടെസ്റ്റിനും, 4 റിയാൽ സ്രവം ശേഖരിക്കുന്നതിനായും ഈടാക്കുന്നതാണ്. ആകെ 15 റിയാലാണ് ഈ പരിശോധനയ്ക്ക് വരുന്ന ചെലവ്.

പുതിയ COVID-19 ടെസ്റ്റ്‌ നടത്തുന്ന ഒമാനിലെ വിവിധ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പേരുകൾ.

Leave a Reply

Your email address will not be published. Required fields are marked *