സലാല കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റിക് പുതിയ ഭാരവാഹികളെ തിരഞെടുത്തു. നിശ്ചിത കാലാവധി പൂർത്തീകരിച കമ്മറ്റി പിറിച് വിടുകയും കേന്ദ്ര കമ്മറ്റി നിയോഗിച റിട്ടേണിങ്ങ് ഓഫിസർമാരുടേ നേതൃത്വത്തിൽ പുതിയ കമ്മറ്റി നിലവിൽ വരികയും ചെയ്തു.
സലാം ഹാജി ആമയൂരിനെ പ്രസിഡന്റായും, ജാബിർ ഷെരീഫ് ഷൊർണ്ണൂർ ജനറൽ സെക്രട്ടറിയായും, ശഫീഖ് മണ്ണാർക്കാട് ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡൻറ് മാർ :അബ്ദുൽഫത്താഹ്.എസ്.എം,അബ്ദുറഹ്മാൻ കൂറ്റനാട്, മുജീബ് വല്ലപ്പുഴയേയും, സെക്രട്ടറിമാരായി അബ്ബാസ് തോട്ടര ,ശറഫു ആമയൂർ ,ഫിറോസ് എടത്തനാട്ടുകര എന്നിവരേയും
ഉപദേശക സമിതി ചെയർമാനായി അബ്ബാസ് മുസ്ലിയാരെയും, അംഗങ്ങളായി അലി കൊണ്ടൂർക്കര ,ഫൈസൽ ഒറ്റപ്പാലം,നൗഫൽ നാലകത്ത്, ശൗക്കത്ത് അൽകൗസർ എന്നിവരേയും തിരഞ്ഞെടുത്തു.
കേന്ദ്ര വർക്കിങ്ങ് സെക്രട്ടറി ശബീർകാലടി , മലപ്പുറം ജില്ലാ പ്രസിഡൻറ് ശൗക്കത്ത് പുറമണ്ണൂർ, സആദ ഏരിയ സെക്രട്ടറി ശംസീർ കൊയിലാണ്ടി, മുഹമ്മദലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വേറിട്ടതും ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധനേടിയ പാലക്കാട് ജില്ലാ കമ്മറ്റി കഴിഞ്ഞ പ്രവർത്തന കാലയളവിൽ വിധവയും യത്തീമുമായ കുടുമ്പത്തിന് ബൈത്തുറഹ്മ നിർമിച് നൽകിയും, ആരോഗ്യ സെമിനാറുകൾ, വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിചും സലാലയിൽ ഏറെ ജനശ്രദ്ധ നേടിയ കമ്മറ്റി യായിരുന്നു. വാർഷിക റിപ്പോർട്ട് അബ്ബാസ് തോട്ടര അവതരിപ്പിചു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും ശറഫുദ്ധീൻ ആമയൂർ നന്ദിയും പറഞ്ഞു.