മസ്കറ്റ് KMCC കോർണിഷ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ മാസത്തിൽ നടത്തിയ റിലീഫ് ഫണ്ടിന്റെ കൈമ്മാറ്റം KMCC കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് സാഹിബ് നിർവഹിച്ചു. KMCC കോർണിഷ് ഏരിയ ജനറൽ സെക്രട്ടറി അജ്മൽ കബീർ ഫണ്ട് ഏറ്റുവാങ്ങി.
KMCC കോർണിഷ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സി. കെ ബഷീർ അധ്യക്ഷത വഹിച്ചു.
കോർണിഷ് ഏരിയയിലെ ഒരു KMCC പ്രവർത്തകന്റെ ഭവന നിർമ്മാണം അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് ഏരിയ കമ്മിറ്റി ഈ റമദാനിൽ ഫണ്ട് സ്വരൂപ്പിച്ചത്.
KMCC പ്രവർത്തകരുടെ വേദനകളും ആവശ്യങ്ങളും കണ്ടെത്തി അവരെ സഹായിക്കുന്നതിന് മുൻഗണന നൽകുന്ന കോർണിഷ് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കേന്ദ്ര കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. KMCC കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
അജ്മൽ കബീർ സ്വാഗതവും മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.