പെരുന്നാൾ യാത്ര, വിമാനത്താവളങ്ങളിൽ തിരക്കേറുന്നു. യാത്രക്ക് 4 മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന് വിമാന കമ്പനികൾ.
പെരുന്നാൾ അവധി ആരംഭിച്ചതോടെ രാജ്യാന്തര വിമാനത്താവളങ്ങളിൽ തിരക്കേറുന്നു . ഒമാനിൽ നിന്ന് പുറത്തേക്കുള്ള യാത്രക്കാർ നേരത്തെ വിമാനത്താവളത്തി ലെത്തണമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ആവശ്യപ്പെട്ടു . ട്രാവൽ ഏജന്റുമാർ യാത്രക്കാർക്കും ഇത് സംബന്ധമായ നിർദേശങ്ങൾ നൽകുന്നുണ്ട്. യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും ചെക്ക് ഇൻ കൗണ്ടറിൽ എത്തണമ ന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു .
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് കൗണ്ടർ അടയ്ക്കും .വിസ റദ്ദാക്കുന്ന യാത്രക്കാർ ആണെങ്കിൽ ചുരുങ്ങിയത് നാല് മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം .
ബോർഡിംഗ് ഗേറ്റിൽ 30 മിനുട്ട് മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യണം.ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി പരിശോധിക്കും..ബാഗേജ് നിയമങ്ങളും പാലിക്കണം . അനുവദനീയമായതിൽ കൂടുതൽ ബാഗേജ് അനുവദിക്കില്ല . ഹാൻഡ് ബാഗിലും മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിമാന കമ്പനികൾ ആവശ്യപ്പെടുന്നു
*ഒമാനിൽ സർക്കാർ - സ്വകാര്യ മേഖലയിൽ ജീവനക്കാർക്ക് ഒമ്പത് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നതും, കഴിഞ്ഞ രണ്ട് വർഷം നിയന്ത്രണങ്ങൾ കാരണം യാത്ര സൗകര്യ മില്ലാത്തതിനാലും ഇത്തവണ നിരവധി പേരാണ് യാത്രക്കൊരുങ്ങുന്നത്.*