ഇന്ന് പുതിയ 31 കോവിഡ് രോഗികൾ
ഡിസംബർ 21 ചൊവ്വാഴ്ച മുതൽ കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഇടവേള ആറ് മാസത്തിൽ നിന്ന് മൂന്നായി കുറച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം.
18 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് മൂന്നാം ഡോസ് എടുക്കാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. Omicron വേരിയന്റിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ബൂസ്റ്റർ ഡോസ് വേഗത്തിലാക്കുന്നത് സഹായിക്കും.ഇത് പ്രകാരം രണ്ടാം ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ്ഞവർക്ക് നാളെ മുതൽ മൂന്നാം ഡോസ് എടുക്കാവുന്നതാണ്.
ഇന്ന് പുതിയ 31പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. തുടർച്ചയായ നാല്പത്തി രണ്ടാം ദിവസവും മരണം ഇല്ല. ആശുപത്രിയിൽ ഉള്ളവർ 10 ആയി